Crime Featured

ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ 16 കാരന്‍ അനന്തരവനെ ഭര്‍ത്താവാക്കി 35 കാരി …! പോക്സോ കേസ്

ഡല്‍ഹിയില്‍ നിന്നുള്ള 35 കാരിയായ വിധവ ഭര്‍ത്താവിന്റെ അനന്തരവനായ 16 വയസ്സുള്ള കുട്ടിയെ പുതിയ ഭര്‍ത്താവായി സ്വീകരിച്ചു. വിചിത്രമായ സംഭവം ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് പുറത്തുവന്നത്.

ഭര്‍ത്താവ് മരിച്ച ശേഷം തനിച്ചു താമസിക്കുകയായിരുന്ന യുവതിക്കരികിലേക്ക് പയ്യനെ പഠിക്കാനായി അയച്ചതോടെ ഇരുവരും പ്രണയത്തിലാകുകയും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയും ആയിരുന്നു. സംഭവത്തില്‍ പയ്യന്റെ കുടുംബം പോലീസിനെ സമീപിക്കുകയും കേസെടുക്കുകയും ചെയ്തിരിക്കുകയാണ്.

മീററ്റിലെ ദൗരാല ടൗണില്‍ താമസിക്കുന്ന കൗമാരക്കാരനെ എയര്‍കണ്ടീഷണറും റഫ്രിജറേറ്റര്‍ നന്നാക്കാനുള്ള കോഴ്‌സ് പഠിക്കാന്‍ വേണ്ടിയാണ് വിധവയായ അമ്മായിയുടെ കൂടെ താമസിക്കാന്‍ ഡല്‍ഹിയിലേക്ക് അയച്ചത് . എന്നാല്‍ കാലക്രമേണ, അവരുടെ ബന്ധത്തിന്റെ രീതി മാറി. കുട്ടി ഒടുവില്‍ വീട്ടിലേക്ക് മടങ്ങി, പക്ഷേ കുടുംബം അവന്റെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചു.

അവനെ തിരിച്ചയക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. വേര്‍പിരിയലില്‍ അസ്വസ്ഥയായ യുവതി, പിന്നാലെ ആണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും പോലീസിന്റെയും കുടുംബത്തിന്റെയും മുന്നില്‍, ‘അവന്‍ ഇനി എന്റെ അനന്തരവനല്ല, അവന്‍ എന്റെ ഭര്‍ത്താവാണ്, ഞാന്‍ അവനോടൊപ്പം ജീവിക്കും’ എന്ന് പ്രഖ്യാപിച്ചു. ഇതില്‍ അമ്പരന്ന പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആണ്‍കുട്ടിക്ക് ഏകദേശം 16 വയസ്സ് മാത്രമേയുള്ളു എന്നതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം അയാള്‍ നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും വിവാഹത്തിന് അര്‍ഹതയില്ലെന്നും മീററ്റ് എസ്പി സിറ്റി ആയുഷ് വിക്രം സിംഗ് പറഞ്ഞു. കുട്ടിയുടെ പ്രായ സര്‍ട്ടിഫിക്കറ്റ് കേസ് പോക്സോ നിയമത്തിന് കീഴിലാണോ എന്ന് അന്വേഷിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്തതായി സ്ഥിരീകരിച്ചാല്‍, സ്ത്രീക്ക് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. തങ്ങള്‍ സഹോദരിയെപ്പോലെ പെരുമാറിയ സ്ത്രീ ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് 16 കാരന്റെ കുടുംബം പറഞ്ഞു.