Oddly News

എഴുപത് വര്‍ഷകാലം ലിവിംഗ് ടുഗദര്‍ ; എട്ടു മക്കളും പേരക്കുട്ടികളും ചേര്‍ന്ന് 90 വയസ്സുള്ള ദമ്പതികളെ വിവാഹം കഴിപ്പിച്ചു

പ്രായം ഒരു സംഖ്യ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍, രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍ ഏഴ് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം തൊണ്ണൂറാം വയസ്സില്‍ വിവാഹിതരായി. ദുംഗര്‍പൂര്‍ ജില്ലയിലെ ഗോത്രവര്‍ഗ ഗ്രാമമായ ഗലന്ദറില്‍ താമസിക്കുന്ന രമാ ഭായ് ഖരാരി (95), ജീവാലി ദേവി (90) എന്നിവരാണ് പരമ്പരാഗത വിവാഹ ചടങ്ങ് നടത്തിയത്.

ഗോത്ര നാടാ പാരമ്പര്യത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ദമ്പതികള്‍ക്ക് എട്ട് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. ”അവര്‍ വിവാഹിതരാകാന്‍ താല്‍പ്പര്യം കാണിച്ചു. കുടുംബം മുഴുവന്‍ അത് നടത്താന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ മുതിര്‍ന്നവരുമായി കൂടിയാലോചിക്കുകയും ജൂണ്‍ 1 ന് ഹല്‍ദി ചടങ്ങ് നടക്കുകയും ചെയ്തു. ജൂണ്‍ 4 ന് ഗ്രാമം മുഴുവന്‍ ആഘോഷിക്കുന്നതിനായി വിവാഹ ചടങ്ങ് നടത്തി.” അവരുടെ മകന്‍ കാന്തി ലാല്‍ ഖരാരി ് പറഞ്ഞു. അവരും സന്തോഷത്തിലാണ്, ഞങ്ങളും സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹ ആഘോഷം പ്രാദേശിക പാരമ്പര്യം പിന്തുടര്‍ന്ന്, ഡിജെ സംഗീതം, ഗ്രാമീണരുടെ നൃത്തം, മെഹന്ദി, ഹല്‍ദി എന്നിവയെല്ലാം സംഘടിപ്പിച്ചപ്പോള്‍ ദമ്പതികളുടെ മക്കള്‍ തീയ്ക്ക് ചുറ്റുമുള്ള പരമ്പരാഗത സാത് ഫെയര്‍ ഉള്‍പ്പെടുന്നു ചടങ്ങുകളും, തുടര്‍ന്ന് ഗ്രാമവാസികളും കുടുംബാംഗങ്ങളും പങ്കെടുത്ത സദ്യയോട് കൂടിയ മഹത്തായ വിരുന്നും നടത്തി.

ഔപചാരികമായ വിവാഹമില്ലാതെ പുരുഷന്മാരെയും സ്ത്രീകളെയും സഹവാസം ചെയ്യാന്‍ അനുവദിക്കുന്ന രാജസ്ഥാനിലെ ഗോത്ര സമൂഹങ്ങളിലെ സവിശേഷമായ ആചാരമായ നാറ്റ ആചാരത്തിന് കീഴിലാണ് ദമ്പതികള്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഇത്തരം ബന്ധങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നിയമപരമായി അംഗീകരിക്കപ്പെടുകയും അനന്തരാവകാശത്തിന് അര്‍ഹതയുള്ളവരാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.