Celebrity Featured

ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ;  ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും നിറത്തില്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസും അതിന് ഇണങ്ങുന്ന ദുപ്പട്ടയുമാണ് അദിതി അണിഞ്ഞിരിയ്ക്കുന്നത്. വളരെ ലൈറ്റായുള്ള മേക്ക്അപാണ് താരം പരീക്ഷിച്ചിരിയ്ക്കുന്നത്. വലിയൊരു നെറ്റിച്ചുട്ടി മാത്രമാണ് താരം അക്‌സസറീസായി അണിഞ്ഞിരിയ്ക്കുന്നത്. മെലീസ എത്‌റിഡ്ജിന്റെ പ്രശസ്തമായ ഉദ്ധരണിയാണ് താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിന് താഴെ ”ഗര്‍ബ വീഡിയോ എവിടെ”യെന്നാണ് ഉണ്ണി മുകുന്ദന്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ”അയ്യ എടുത്തില്ല” എന്ന് ഇതിന് മറുപടിയായി അദിതിയും കമന്റ് ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെ കൂടാതെ അനുശ്രീ, ശിവദ എന്നിവരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

2014-ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അദിതി സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ അദിതിയെ തേടിയെത്തി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പത്താം വളവ്, ട്വല്‍ത്ത് മാന്‍ തുടങ്ങിയയവയാണ് അദിതിയുടെ ശ്രദ്ധേയമായ സിനിമകള്‍.