Celebrity Featured

നിങ്ങള്‍ എവിടെയാണ് ? വെള്ളപ്പൊക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അദിതിബാലന്‍

ചെന്നൈ വെള്ളപ്പൊക്കത്തില്‍ തന്റെ സ്ഥലത്ത് കാര്യമായ ഇടപെടല്‍ നടത്താത്തതില്‍ തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി തമിഴ് മലയാളം നടി അദിതി ബാലന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു നടി വിമര്‍ശിച്ചത്. ചെന്നൈയിലെ തിരുവണ്‍മിയൂരില്‍ രാധാകൃഷ്ണ നഗറിലാണ് നടിയും കുടുംബവും താമസിക്കുന്നത്. ഈ ഭാഗത്തെ ജനങ്ങളെ രക്ഷിക്കാന്‍ ചെന്നൈ കോര്‍പ്പറേഷന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നടിയുടെ കുറ്റപ്പെടുത്തല്‍.

പണവും സ്വാധീനവുംഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടുകയുള്ളെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു. ” സര്‍ക്കാരെ എവിടെയാണ് നിങ്ങള്‍? ഞാന്‍ തിരുവണ്‍മിയൂരിലെ രാധാകൃഷ്ണ നഗറില്‍ പോയി. ചുറ്റും വെള്ളമാണ്. മൃഗങ്ങളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. വെള്ളത്തിലൂടെ നീന്തി ചെന്ന് ഞങ്ങള്‍ ഒരു മുത്തശ്ശിയെയും രണ്ടു കുട്ടികളെയും രക്ഷിച്ചു. ഈ സമയത്ത് ആറ് പോലീസുകാര്‍ കോട്ടൂര്‍ പുരത്തെ റോഡില്‍ പണവും സ്വാധീനവുമുള്ള ഒരു സ്ത്രീയെ ബോട്ടില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടു.” നടി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു

.കൂടാതെ, വെള്ളപ്പൊക്കത്തില്‍ നിന്ന് തന്റെ കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനവ്യൂഹത്തിന് വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും അദിതി ബാലന്‍ ആഞ്ഞടിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുപോയ കുടുംബത്തെ എടുക്കാന്‍ ഞാന്‍ കാത്തുനില്‍ക്കുമ്പോള്‍ കൂടാതെ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അടുത്ത് വരുന്നതിനാല്‍ എന്റെ കാര്‍ മാറ്റാന്‍ എന്നോട് ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു.

രാധാകൃഷ്ണന്‍ നഗറില്‍ ഒന്നും മാറിയിട്ടില്ല. ആളുകള്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. എന്തുകൊണ്ട് ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നുള്ള ആരും അവിടെ ആരെയും സമീപിക്കുന്നില്ല? അദിതി ചോദിച്ചു. തങ്ങള്‍ തിരഞ്ഞെടുക്കപ്പെടാത്ത മണ്ഡലത്തെ ഡിഎംകെ സര്‍ക്കാര്‍ സഹായിക്കുന്നില്ലേയെന്നും അദിതി ബാലന്‍ മറ്റൊരു പോസ്റ്റില്‍ ചോദിച്ചു. തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയായ അദിതി മലയാളത്തില്‍ പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.