കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം നടുഭാഗം വാര്‍ഡില്‍ കൊയ്ത്തു കഴിഞ്ഞ കരിയംപള്ളി പാടശേഖരത്തില്‍ മോട്ടര്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് മടകുത്താന്‍ പാടശേഖരസമിതി തയാറാകാതെ വന്നതോടെ ഇവിടെ വെള്ളം കയറി നൂറോളം വീടുകള്‍ വെള്ളത്തിലായി. വഴിയും പുരയിടവും അടക്കം മുങ്ങി ഇവര്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. വെള്ളം കെട്ടിക്കിടന്ന് കരക്കൃഷി നശിച്ചു തുടങ്ങി. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. കഴിഞ്ഞ ദിവസം തൊട്ടടുത്ത വാര്‍ഡില്‍ ഒരു വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. ജലനിരപ്പ് പരിധിവിട്ടു വര്‍ധിച്ചതോടെ പാടശേഖരത്തിനുള്ളില്‍ Read More…
Tag: flood
സെപ്റ്റംബറിൽ വെള്ളപ്പൊക്കം, പ്രകൃതി നാശം വിതയ്ക്കും… ബാബ വെംഗയുടെ ‘പ്രവചനം സത്യമാകുമോ?
2025-ലെ മൺസൂൺ അസാധാരണമാംവിധം ശക്തമായിരുന്നു. ഇത്തവണ മഴയുടെ തീവ്രതയും ഇടവേളയും ഇരട്ടിയായി വർധിച്ചത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സാധാരണ ജീവിതം താറുമാറാകൽ എന്നിവയ്ക്ക് കാരണമായി. പ്രത്യേകിച്ച് ഉത്തരേന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ പ്രദേശം, പഞ്ചാബ് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. മൺസൂണിന്റെ വേഗതയും നാശനഷ്ടങ്ങളുംഈ വർഷം സാധാരണയിലും വളരെ വേഗത്തിലാണ് മൺസൂൺ എത്തിയത്. ഇത് ഉത്തരേന്ത്യ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെയുള്ള പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞൊഴുകാൻ കാരണമായി.സെപ്റ്റംബറിൽ കനത്ത മഴഇന്ത്യൻ കാലാവസ്ഥാ വകുപ്പ് Read More…
മുന്‍ഭാഗത്തെ ചുമർ മാത്രം ബാക്കി; മണാലിയിലെ റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് Read More…
ചൈനയിലെ ‘ബുള്‍ഡോസര്‍ ഹീറോ’ ; വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ ചൈന
2019 ല്‍ കേരളത്തില്‍ ഉണ്ടായ കേരളചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ അനേകരെ രക്ഷപ്പെടുത്തി നായകന്മാരായത് സംസ്ഥാനത്തെ കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സഹോദരങ്ങളായിരുന്നു. സമാനമായ ഒരു കഥ ചൈനയ്ക്കും പറയാനുണ്ട്. ‘ബുള്‍ഡോസര്‍ ഹീറോ’ എന്ന വിളിക്കപ്പെടുന്നു ഒരു ബീജിംഗുകാരന്‍ വെള്ളപ്പൊക്കത്തില്‍ തന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത് 100 ലധികം പേരെ. രക്ഷപ്പെട്ടവര്‍ അദ്ദേഹത്തിന് സ്‌നേഹത്തോടെ നല്‍കിയ പേരാണ് ബുള്‍ഡോസര്‍ ഹീറോ. ചൈനീസ് തലസ്ഥാനത്തും പ്രവിശ്യകളുടെ മറ്റുഭാഗങ്ങളിലുമായി കഴിഞ്ഞയാഴ്ച കനത്തമഴയാണ് പെയ്തത്. അതിശക്തമായ മഴയില്‍ 30 ജീവനുകള്‍ Read More…
വെള്ളപ്പൊക്കം; അരയ്ക്കൊപ്പം വെള്ളത്തിലൂടെ യുവാവിന്റെ സ്കൂട്ടര്‍ യാത്ര വൈറലാകുന്നു- വീഡിയോ
ഞായറാഴ്ച മുതൽ ഗുജറാത്തിൽ തുടർച്ചയായ മഴ പെയ്യുകയാണ്. 100 മില്ലിമീറ്ററിലധികം മഴ പെയ്തതോടെ വിവിധ ജില്ലകളിലായി കടുത്ത വെള്ളക്കെട്ടും, ഗതാഗത തടസ്സവും, വെള്ളപ്പൊക്ക സമാനമായ അവസ്ഥയും ഉണ്ടായി. പ്രളയത്തിനിടയിൽ, സൂറത്തിൽ നിന്നുള്ള ഒരു സ്കൂട്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളത്തിനടിയിലായ തെരുവുകളിലൂടെ താമസക്കാർ മുട്ടോളം വെള്ളത്തിലൂടെ നടക്കുമ്പോൾ ഒരാൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത് ഇതിൽ കാണാം .ഇത്രയും കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള സ്കൂട്ടറിന്റെ കഴിവ് നിരവധി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. എന്നാൽ വീഡിയോയൊടുള്ള പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു. Read More…
ചൈനയിലെ ശുദ്ധജല തടാകത്തിന്റെ വിരിമാറിലൂടെ ഒരു റോഡ്; മഴക്കാലത്ത് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും
ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാങ്. ഇതിന്റെ വിരിമാറിലൂടെ പോകുന്ന യോങ്വു റോഡ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും എല്ലാ വര്‍ഷവും മഴക്കാലത്ത്. അതുല്യമായ ദൃശ്യാനുഭവവും വെള്ളപ്പൊക്കത്തിന്റെ എല്ലാ രസങ്ങളും ഒരുമിച്ച് ചേരുന്ന വിനോദസഞ്ചാരമായി മാറുന്നതാണ് ഇതിന് കാരണം. പ്രളയകാലത്ത് പൊയാങ് തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍ ഉറപ്പുള്ളതും മിനുസമാര്‍ന്നതുമായ ഈ റോഡ് ജലനിരപ്പിന് താഴെയാകും. ഈ സമയത്ത് ഇവിടുത്തെ ഡ്രൈവിംഗ് മറ്റൊരനുഭവമാണ്. ചൈനയിലെ ഏറ്റവും പഴയ ടൗണ്‍ഷിപ്പുകളിലൊന്നായ വുചെങ്ങിനെ അയല്‍പക്കത്തെ ടൗണ്‍ഷിപ്പുകളുമായും കൗണ്ടികളുമായും ബന്ധിപ്പിക്കു Read More…
പ്രളയ ഭീതിക്കിടെ പടുകൂറ്റന്‍ പെരുമ്പാമ്പുകളും; വെള്ളം കയറിയ റോഡില്‍ കിടക്കുന്ന കൂറ്റന്‍ പാമ്പ്
തായ്‌ലന്‍ഡില്‍ പേമാരി സൃഷ്ടിച്ച പ്രളയത്തിന്റെയും നാശത്തിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെള്ളംകയറിയ റോഡിന് നടുവില്‍ പൊങ്ങിക്കിടക്കുന്ന വമ്പന്‍ പെരുമ്പാമ്പിന്റെ നട്ടെല്ലില്‍ വിറയല്‍ ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. എക്‌സില്‍ പങ്കിട്ടിട്ടുള്ള വീഡിയോയ്ക്ക് ഇതുവരെ 11.5 ദശലക്ഷത്തിലധികം കാഴ്ചകളാണ് കിട്ടിയിരിക്കുന്നത്. വീഡിയോ എക്സില്‍ വൈറലാണ്. പെരുമ്പാമ്പ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് വീഡിയോ. അതിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതില്‍ നിന്നും പെരുമ്പാമ്പ് നേരത്തെ നായയെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളുകള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പതിഞ്ഞിരിക്കുന്ന പാമ്പ് Read More…
ഇതാകണം റിപ്പോര്‍ട്ടിംഗ്; വെള്ളപ്പൊക്കത്തില്‍ IAF ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്, ദൃശ്യങ്ങളുമായി വ്ളോര്‍
ബീഹാറില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്., വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റര്‍ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിന്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കണ്ടത്. Read More…
ഡേന്‍ ഭാഗ്യവതിയോ ദൗര്‍ഭാഗ്യവതിയോ ? അകപ്പെടുകയും രക്ഷപ്പെടുകയും ചെയ്തത് അഞ്ചു പ്രകൃതി ദുരന്തങ്ങളില്‍
കാലിഫോര്‍ണിയയിലെ ആരോഹെഡ് തടാകത്തില്‍ താമസിക്കുന്ന ഡേന വൈലാന്‍ഡിനെ ലോകത്തെ ഏറ്റവും ഭാഗ്യവതി എന്ന് വിളിക്കണോ അതോ ദൗര്‍ഭാഗ്യവതിയായ സ്ത്രീ എന്ന് വിളിക്കണോ എന്ന അമ്പരപ്പിലാണ് അവരെ പരിചയമുള്ളവര്‍. കാരണം തന്റെ ജീവിതകാലത്ത് അഞ്ച് പ്രകൃതിദുരന്തങ്ങളില്‍ അകപ്പെടുകയും രക്ഷപ്പെടുകയും ചെയ്തയാളാണ് ഡേന വൈലാന്റ്. ഏറ്റവും ഒടുവിലായി ഇപ്പോള്‍ അവര്‍ രക്ഷപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ നിന്നാണ്. 2,000 അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാന്‍ പോരാടുന്ന സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലാണ് ആരോഹെഡ് തടാകം. തീപിടുത്തത്തില്‍ 26,400 ഏക്കറിലധികം പ്രദേശമാണ് കത്തിനശിച്ചത്. ഇവിടെ Read More…









