Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു.

മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ പുറത്തിറങ്ങിയ ‘ഫിഡില്‍’ ആണ് ആദ്യത്തെ മലയാള സിനിമ. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു.

ഷൈന്‍ ടോം ചാക്കോ നായകനായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

https://www.instagram.com/reel/Cl3ehkaA5DZ/?utm_source=ig_web_copy_link