Lifestyle

വാസ്തു പ്രകാരം ഒരാൾക്ക്‌ ഈ സമ്മാനങ്ങൾ കൊടുത്താൽ അത്‌ ദോഷകരമായി ബാധിക്കും!

സമ്മാനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. കൊടുക്കൽ വാങ്ങലുകൾക്ക് അത് കൂടുതൽ ഊഷ്മളത പകരും. ഓരോ അവസരങ്ങൾക്ക് ഓരോ തരാം സമ്മാനങ്ങൾ നമ്മൾ തിരഞ്ഞെടുക്കും അല്ലേ. എന്നാൽ എല്ലാ വസ്തുക്കളും സമ്മാനമായി നൽകാൻ പാടില്ല എന്നാണ് വാസ്തു പറയുന്നത്.

സമ്മാനങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പ്രവഹിക്കുന്നത് പോസിറ്റീവ് എനർജി തന്നെ ആകണമെങ്കിൽ സമ്മാനമായി കൊടുക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണം എന്നാണ് വാസ്തു നിർദ്ദേശിയ്ക്കുന്നത്. സമ്മാനങ്ങൾ എങ്ങനെയുള്ളവ, ഏതൊക്കെ അവസരങ്ങളിൽ കൊടുക്കണം എന്നത് വിശദമായി നമുക്ക് മനസ്സിലാക്കാം.

നമ്മുടെ രൂപം അതേപടി പ്രതിഫലിയ്ക്കുന്ന കണ്ണാടികൾ അല്ലെങ്കിൽ സ്ഫടികം കൊണ്ടുണ്ടാക്കിയ വസ്തുക്കൾ ഒരിക്കലും സമ്മാനമായി നൽകാൻ പാടുള്ളതല്ല എന്നാണ് വാസ്തു നിർദ്ദേശിയ്ക്കുന്നത്, കാരണം അവ പ്രതിബിംബത്തോടൊപ്പം നമ്മുടെ ഭാഗ്യ യോഗവും സമ്മാനം സ്വീകരിയ്ക്കുന്ന വ്യക്തിയിലേക്ക് കൈമാറപ്പെടുമത്രേ.

അതുപോലെ തന്നെ തൂവാലകളും, ടവ്വലുകളും നൽകുന്നത് വഴി സമ്മാനം കൊടുക്കുന്നവരും വാങ്ങുന്നവരും തമ്മിൽ വാക്ക്തർക്കങ്ങളും പിണക്കവും ഉണ്ടാകാൻ സാധ്യതകൾ ഉണ്ടാകും. അഥവാ അത്തരം സമ്മാനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ സാധിയ്ക്കാത്ത സാഹചര്യം ഉണ്ടായാൽ ഒരു നാണയത്തുട്ട് പകരം നൽകേണ്ടതാണെന്ന് വാസ്തു നിർദ്ദേശിയ്ക്കുന്നു.സമ്മാനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. കൊടുക്കൽ വാങ്ങലുകൾക്ക് അത് കൂടുതൽ ഊഷ്മളത പകരും. ഓരോ അവസരങ്ങൾക്ക് ഓരോ തരാം സമ്മാനങ്ങൾ നമ്മൾ തിരഞ്ഞെടുക്കും അല്ലേ. എന്നാൽ എല്ലാ വസ്തുക്കളും സമ്മാനമായി നൽകാൻ പാടില്ല എന്നാണ് വാസ്തു പറയുന്നത്.

സമ്മാനങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പ്രവഹിക്കുന്നത് പോസിറ്റീവ് എനർജി തന്നെ ആകണമെങ്കിൽ സമ്മാനമായി കൊടുക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണം എന്നാണ് വാസ്തു നിർദ്ദേശിയ്ക്കുന്നത്. സമ്മാനങ്ങൾ എങ്ങനെയുള്ളവ, ഏതൊക്കെ അവസരങ്ങളിൽ കൊടുക്കണം എന്നത് വിശദമായി നമുക്ക് മനസ്സിലാക്കാം.

ഒരാളുടെ തൊഴിൽ ഉപകരണങ്ങൾ മറ്റൊരാൾക്ക് ഉപഹാരമായി സമർപ്പിച്ചാൽ ആ തൊഴിലിൽ നിങ്ങൾക്കുള്ള നിപുണത നഷ്ടമാകാൻ ഇടവരും. അതുകൊണ്ട് അത്തരം തൊഴിൽ ഉപകരണങ്ങൾ ആർക്കും സമ്മാനിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. ക്യാമറ, പുസ്തകം, പേന, പെൻസിൽ തുടങ്ങിയവ സമ്മാനമായി നൽകുമ്പോൾ ഇക്കാര്യങ്ങൾ ഓർത്ത് വയ്ക്കുക.

ഫിഷ് ബൗൾ, അക്വറിയാം തുടങ്ങിയ ജലം ഉൾക്കൊള്ളുന്ന വസ്തുക്കൾ ഉപഹാരമായി സമർപ്പിയ്ക്കുന്നത് ഭാഗ്യം കൈമാറപ്പെടാൻ കാരണമാകുമെന്നും വാസ്തു പ്രകാരം വ്യക്തമാക്കപ്പെടുന്നു. നല്ല ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്ന ഉപഹാരങ്ങൾ ആണ് മുയർച്ചയുള്ള വസ്തുക്കൾ. ഒരുകാരണവശാലും അത്തരം വസ്തുക്കൾ സമ്മാനമായി നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് നൽകാതിരിക്കാൻ പ്രത്യേകം ഓർക്കുമല്ലോ. മറിച്ച് സംഭവിച്ചാൽ നിങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിയ്ക്കപ്പെടും എന്നാണ് വാസ്തു വിവരിയ്ക്കുന്നത്.

ദൈവത്തിന്റെ ചിത്രങ്ങൾ അടങ്ങുന്ന സമ്മാനങ്ങൾ പ്രിയപ്പെട്ടവർക്ക് നൽകുന്നത് സർവ്വസാധാരണമാണ് അല്ലേ. നല്ലകാര്യം തന്നെ, എന്നാൽ സമ്മാനം കൈപ്പറ്റുന്നവർ അവ നന്നായി പരിപാലിച്ചില്ലെങ്കിൽ സമ്മാനം നൽകിയ വ്യക്തിയുടെ ജീവിതത്തിൽ അനർത്ഥങ്ങൾ സംഭവിയ്ക്കാൻ സാധ്യതയുണ്ടെന്നും വാസ്തു വ്യക്തമാക്കുന്നുണ്ട്.