മുഖം സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായി പല മാര്‍ഗങ്ങളും നമ്മള്‍ നോക്കാറുണ്ട്. അത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തി അപകടം വിളിച്ച് വരുത്തിയിരിക്കുകയാണ് യു കെ സ്വദേശിനി. മെലിയ നെല്‍സണ്‍ എന്നാണ് ഈ യുവതിയുടെ പേര്. കൊളാജന്‍ ഉത്പാദനത്തിനായി നടത്തിയ ചികിത്സയിലാണ് യുവതിയുടെ മുഖത്ത് സാരമായി പരുക്കേറ്റത്. യുവതി തന്നെയാണ് മുഖത്ത് പൊള്ളലേറ്റ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതാവട്ടെ മേക്കപ്പിലെങ്കിലും ആത്മവിശ്വാസം ഉണ്ടെന്നാണ്.
യുവതിയുടെ മുഖത്ത് പൊളലേറ്റ പാടുകളുണ്ട്. യുകെയിലെ ഒരു പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ് യുവതി 8,400 രൂപയോളം ചിലവഴിച്ച് ചികിത്സ ചെയ്തത്. ചികിത്സ ചെയ്യുമ്പോള്‍ തന്നെ രക്തസ്രാവമുണ്ടായിരുന്നുവെന്നും വിവരം അവരെ അറിയിച്ചെങ്കിലും അത് കേട്ടതായി അവര്‍ ഭാവിച്ചില്ലെന്നും കുറച്ച് ദിവസത്തിന് ശേഷം കുറച്ചധികം രക്തസ്രവം തനിക്കുണ്ടായെന്നും അവര്‍ പറയുന്നു.
ടോണറിന്റെ അമിതമായ ഉപയോഗമാണ് പൊള്ളലിന് വഴിയൊരുക്കിയത്. രണ്ടാമത്തെ സിറ്റിങ്ങിനിടെയാണ് പൊള്ളലേറ്റത്. രക്തസ്രവാമുണ്ടായപ്പോഴെല്ലാം അവര്‍ അത് തുടച്ച് മാറ്റി ഇടയ്ക്കിടെ ഒക്കെ അല്ലെയെന്നും ചോദിച്ചു. തന്റെ മുഖം പൊള്ളിയതായി മനസ്സിലായി. ആ രാത്രി പേടി കാരണം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലയെന്നും മെലിയ പറഞ്ഞു. പിറ്റേന്ന് തന്നെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു യുവതി. കെമിക്കൽ ബേണിങ് ആണെന്ന് ഡോക്ടർ വ്യക്തമാക്കി. ബ്യൂട്ടി പാർലറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് യുവതി.