ലണ്ടനിലെ എലിസബത്ത് ലൈൻ ട്രെയിനിൽ യാത്രചെയ്യവേ ഒരു പാക്കിസ്ഥാൻകാരന്‍ ഇന്ത്യക്കാരനായ ഒരാളെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം. ഇതിനെ ചോദ്യം ചെയ്തപ്പോൾ ‘നമ്മൾ ശത്രുക്കളാണ്’ എന്നാണ് പാകിസ്ഥാനി മറുപടി നൽകിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. “@DaveAtherton20” എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാളെ തിങ്ങിനിറഞ്ഞ ട്രെയിനിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചോദ്യം ചെയ്യപ്പെട്ടയാൾ താൻ ഒരു പാകിസ്ഥാനിയാണെന്ന് പറയുന്നുണ്ട്. ‘നിങ്ങൾ പാക്കിസ്ഥാനിയും ഞാൻ ഇന്ത്യക്കാരനുമാണ്, അതിലെന്തെങ്കിലും പ്രശ്നമുണ്ടോ?’ എന്ന് വീഡിയോ എടുക്കുന്നയാൾ ചോദിക്കുന്നു. അതിന് ഉണ്ടെന്നാണ് എന്നാണ് പാകിസ്ഥാനി മറുപടി നൽകുന്നത്.’
എന്തുകൊണ്ടാണ് അത് ഒരു പ്രശ്നമാകുന്നത്?’ എന്ന് ഇന്ത്യക്കാരന്‍ ചോദിക്കുമ്പോൾ, ‘നമ്മൾ ശത്രുക്കളായതുകൊണ്ട്’ എന്ന് പാകിസ്ഥാനി മറുപടി പറയുന്നു. ഇത് കേട്ട് അത്ഭുതപ്പെട്ട ഇന്ത്യക്കാരൻ, ‘നമ്മൾ ശത്രുക്കളാണോ?’ എന്ന് ആവർത്തിച്ച് ചോദിക്കുമ്പോൾ പാകിസ്ഥാനി തലയാട്ടി ശരിവെക്കുന്നു.
ഇന്ത്യക്കാരനായ വ്യക്തി ‘എനിക്ക് നിങ്ങളോട് ഒരു പ്രശ്നവുമില്ല’ എന്ന് മറുപടി നൽകുകയും ‘ഇത് വൈറലാകാൻ പോകുന്നു’ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ‘അതെ, നിങ്ങൾ ഇത് വൈറലാക്കൂ’ എന്ന് പാകിസ്ഥാനി മറുപടിയും പറയുന്നു.
തുടർന്ന് അടുത്ത സ്റ്റേഷനിൽ പാകിസ്ഥാനി ട്രെയിനിൽ നിന്ന് ഇറങ്ങുന്നതും, അയാൾ പുറത്തേക്ക് പോകുമ്പോൾ ‘വൈറ്റ്ചാപ്പലിൽ ഇറങ്ങിക്കോളൂ’ എന്ന് വീഡിയോ എടുക്കുന്നയാൾ പറയുന്നതും കേൾക്കാം.




