ഫാഷന്‍ ട്രെന്‍ഡുകള്‍ എപ്പോഴും വിപണികളില്‍ മാറി മറിയാറുണ്ട്. ഉപയോക്താക്കളെ ആകര്‍ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വ്യത്യസ്ത തരത്തിലുള്ള പല സാധനങ്ങളും വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ബൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എലിപ്പെട്ടി കൊണ്ടുള്ള ഒരു വ്യത്യസ്ത ബൂട്ടാണ് ഇത്. എലിപ്പെട്ടിയ്ക്കുള്ളില്‍ ഒരു ചെറിയ എലിയും ഉണ്ട്. എന്നാല്‍ ഈ എലികള്‍ യഥാര്‍ത്ഥ എലികള്‍ അല്ല. മനുഷ്യരും നഗരത്തിലെ എലികളുടെ എണ്ണവും തമ്മിലുള്ള ബന്ധമാണ് ഇതുവഴി കാണിക്കാന്‍ ശ്രമിച്ചതെന്നാണ് ഡിസൈനര്‍ നില്‍സ് ലിയോനാര്‍ഡ് പറയുന്നത്. ജീവനുള്ള എലികളല്ല ഇതെന്നും 8 മില്യണ്‍ ആളുകള്‍ താമസിക്കുന്ന ന്യൂയോര്‍ക്കില്‍ ഏകദേശം 3 മില്യണോളം എലികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡലും സ്‌റ്റൈലിസ്റ്റുമായ ജെന്നി അസഫാണ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ ദി ബ്‌ളോണ്ട്‌സിന്റെ ഷോയില്‍ വ്യത്യസ്തമായ ബൂട്ട് ധരിച്ചെത്തിയത്.
ന്യൂയോര്‍ക്കിലെ ക്രിയേറ്റീവ് ഏജന്‍സിയായ അണ്‍കോമണ്‍ ക്രിയേറ്റീവ് സ്റ്റുഡിയോയുടെ ആശയമാണ് റാറ്റ് കേജ് ബൂട്ട്സ്. ഏജന്‍സിയുടെ പുതിയ സ്റ്റുഡിയോയുടെ വരവ് പ്രഖ്യാപിക്കുന്നതിനുള്ള ആശയമായാണ് റാറ്റ് കേജ് ബൂട്ട്‌സ് വിഭാവനം ചെയ്തത്. അണ്‍കോമണിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ സാം ഷെപ്പേര്‍ഡ് ബൂട്ടിനെ ‘ജീവിതത്തില്‍ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം സ്‌കെച്ച്’ എന്നാണ് വിശേഷിപ്പിച്ചത്. എന്നിരുന്നാലും, ന്യൂയോര്‍ക്കിന്റെ ഭംഗിയും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധം പുനഃസൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C3JhhR4RA_r/?utm_source=ig_web_copy_link