Oddly News

അമൂല്യമായ ധാതു നിക്ഷേപമുള്ള രാജ്യം , മൂല്യം വരുന്നത് ഒരു ട്രില്യന്‍ യു എസ് ഡോളര്‍

മലനിരകളും വരണ്ട സമതലങ്ങളുമുള്ള ഒരു രാജ്യമാണ് അഫ്ഗാന്‍. എന്നാല്‍ ഈ രാജ്യം കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസുലിയും അപൂര്‍വമായ ലോഹങ്ങളുമടങ്ങിയതാണ് നിക്ഷേപം. ഇതിന് ഏതാണ്ട് ഒരു ട്രില്യന്‍ യു എസ് ഡോളറിന്റെ മൂല്യമുണ്ട്. എങ്കിലും ഈ ധാതുനിക്ഷേപത്തിന്റെ ഖനനത്തിന് ഇതുവരെ രാജ്യങ്ങളോ കമ്പനികളോ അഫ്ഗാനുമായി കരാറിലേര്‍പ്പെട്ടിട്ടില്ല.എന്നാല്‍ ചൈന താല്‍പര്യപ്രകടപ്പിച്ചതായി സൂചനയുണ്ട്.

2010ലാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ലിഥിയത്തിന്റെ ആവശ്യം ഒരോ ദിവസവും ലോകത്ത് കൂടികൊണ്ടിരിക്കുകയാണ്. ബാറ്ററി വിപ്ലവത്തില്‍ ലിഥിയത്തിന്റെ സ്ഥാനം വളരെ വലുതാണ് . ഇലക്ട്രിക് വാഹനങ്ങളിലെല്ലാം ബാറ്ററികള്‍ക്ക് ഭാവിയില്‍ വലിയ തോതില്‍ ലിഥിയം വേണ്ടി വരും. അപൂര്‍വ ലോഹമായ നിയോബിയവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അമു ധാര്യ നദിയുടെയും ഹെല്‍മന്ദ് നദിയുടെയും താഴ് വരകളില്‍, എത്തിപ്പെടാന്‍ പാടുള്ള മേഖലകളിലായിരുന്നു നിക്ഷേപം കണ്ടെത്തിയത്.

ലിഥിയം ഖനനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അഫ്ഗാനില്‍ കുറവാണ്. ഖനന മേഖലകളിലേക്ക് നല്ല റോഡുകളും റെയില്‍വേ ലൈനുകളുമൊക്കെ കുറവ്. കുറഞ്ഞ സമയത്തില്‍ വന്‍തോതില്‍ ഖനനം വന്നാല്‍, ജലദൗര്‍ലഭ്യം, വായുമലിനീകരണം.കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് വഴിവയ്ക്കുമെന്നും പാരിസ്ഥിതികമായി ദുര്‍ബലമായ അഫ്ഗാനിസ്ഥാനെ അത് പ്രതിസന്ധിയിലാക്കുമെന്നുമാണ് പിരിസ്ഥിതി വിദഗ്ദരുടെ വാദം.