Lifestyle

21 കാരി ടാലിയ ചെയ്യുന്നത് പുരുഷന്മാരെ വെല്ലുന്ന ജോലി ; കിട്ടുന്ന ശമ്പളം മാസം ഏകദേശം 84 ലക്ഷം രൂപ

ജോലിയുടേയും കൂലിയുടേയുമൊക്കെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കാലത്താണ് സ്ത്രീകള്‍ ഇപ്പോള്‍. പുരുഷന്മാര്‍ ചെയ്യുന്ന റിസ്‌ക്കേറിയ പല ജോലികളും ഇപ്പോള്‍ സ്ത്രീകളും ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ ടാലിയ ജെയ്ന്‍ കരുത്തും നെഞ്ചുറപ്പും ആവോളം വേണ്ട കഠിനമേറിയ ജോലിയുടെ കാര്യത്തില്‍ പുരുഷന്മാരെ വെല്ലും.

സമൂഹമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്ന ഈ 21 കാരി അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് ചെയ്യുന്നത്. അതും ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടത്. കഠിനാദ്ധ്വാനവും കരുത്തും വേണ്ടതിനാല്‍ ട്രെയിനി പോസ്റ്റില്‍ തന്നെ 80,000 പൗണ്ട് (ഏകദേശം 84 ലക്ഷം രൂപ) ആണ് ടാലിയയുടെ പ്രതിവര്‍ഷ ശമ്പളം. ജോലി പരിചയം കൂടുന്തോറും ശമ്പളവും വര്‍ധിക്കും. ഓസ്ട്രേലിയന്‍ കമ്പനിയായ ഫിഫോയിലാണ് ടാലിയ ജോലി ചെയ്യുന്നത്.

കടുത്തശാരീരിക്ഷമത വേണ്ടി വരുന്ന ജോലികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്ന അനേകം പെണ്‍കുട്ടികള്‍ക്ക് മാതൃകയായ ടാലിയ ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയാണ്്. വളരെ അപകടം നിറഞ്ഞ പണിയാണ് ടയര്‍ ഫിറ്ററുടെ ജോലി. അതുകൊണ്ടുതന്നെയാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്രയധികം ശമ്പളം ലഭിക്കുന്നത്. വര്‍ഷത്തില്‍ എട്ട് മാസം മാത്രമാണ് ജോലിയുള്ളത്. ലീവുകളും ഓഫുമൊക്കെയായി നാല് മാസം അവധിയുണ്ട്. ചെറുപ്രായത്തില്‍ തന്നെ ഇത്രയും ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടാലിയ പറയുന്നു.

വളരെയധികം അപകടം നിറഞ്ഞ ജോലിയാണിത്. ചില ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാറുണ്ട്. മറ്റുള്ള പരിപാടികളിലും ചടങ്ങുകളിലും ഒന്നും പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ടാലിയ പറയുന്നു. ജോലിക്കിടെ മരണത്തിന് വരെ സാധ്യതയുണ്ട്. കൂടെയുള്ള എല്ലാവരും ഇത്രയും വലിയ ത്യാഗം ചെയ്യുന്നതിനാല്‍, അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.