Celebrity

‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ

അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു പ്രവചിക്കാൻ കഴിയില്ല.

ഇപ്പോഴിതാ അത്തരത്തിൽ ഷൈൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഷൈൻ പറയുന്ന മറുപടി സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിക്കൊപ്പം ചിന്തയും സമ്മാനിക്കുകയാണ്. ലൈഫിൽ എടുത്ത ഏറ്റവും നല്ല തീരുമാനം എന്താണെന്നായിരുന്നു അവതാരക ചോദിച്ച ചോദ്യം. അതിനുള്ള താരത്തിന്റെ മറുപടി,

“നമ്മൾക്ക് അതിനുള്ള ഒരു അവകാശവും ഇല്ല, തീരുമാനങ്ങൾ എടുക്കാൻ. തീരുമാനിക്കുന്നതൊക്കെ വേറെ ആൾക്കാരല്ലേ…. ” എന്നായിരുന്നു ആദ്യ മറുപടി. അതിന് ‘നമ്മളുടെ ലൈഫിലെ കാര്യങ്ങളോ ‘ എന്നായി അവതാരക. ”രണ്ടു വ്യക്തികൾ തമ്മിൽ ഒന്നിക്കുമ്പോഴാണല്ലോ, അതുപോലും നമ്മൾ എടുക്കുന്ന തീരുമാനം ആണോ? എന്നു ചോദിച്ചു ഷൈൻ. അതോടെ ആങ്കറിന്റെ കിളി പോയി. ‘അല്ലേ, ആണോ’ എന്നായി പിന്നെയുള്ള ചോദ്യം “പിള്ളേർ ഉണ്ടാകാൻ വേണ്ടി അച്ഛനും അമ്മയും എടുക്കുന്ന തീരുമാനത്തിൽ നിന്നല്ലേ താനുണ്ടാകുന്നത്, അത് തന്റെ തീരുമാനത്തിൽ ആണോ?’ അല്ല എന്നായി അവതാരക. ” അതിനു പോലും തനിക്ക് തീരുമാനിക്കാൻ പറ്റുന്നില്ല…ഉണ്ടാ…എന്നാൽ പിന്നെ എനിക്ക് ഇന്ദിര ഗാന്ധിയുടെയും മകളായി ജനിക്കണം എന്നു വിചാരിക്കാൻ പറ്റുമോ. തീരുമാനം എടുക്കാതെയാണ് താൻ ജനിക്കുന്നത്, അല്ലേ… ജനിക്കുന്നതിനേക്കാൾ വലിയ തീരുമാനം ഏതാ? “… ഷൈൻ ചോദിച്ചു. അതോടെ കൂട്ടച്ചിരിയായി. തന്റെ നൂറാമത്തെ ചിത്രമായ വിവേകാനന്ദൻ വൈറലാണ് എന്നതിന്റെ വിജയത്തിളക്കത്തിലാണ് ഷൈൻ.