Oddly News

സീമാഹൈദറും സച്ചിന്‍ മീണയും മാതാപിതാക്കളാകുന്നു ; ‘ഇന്ത്യാ-പാക്’ കുഞ്ഞ് ജനിക്കുന്നു !

സീമാ ഹൈദറിനെ ഓര്‍ക്കുന്നുണ്ടോ? നാലുകുട്ടികളുമായി ഇന്ത്യന്‍ യുവാവ് സച്ചിനെ തേടി പാകിസ്താനില്‍നിന്നും വന്ന വനിത. ഇപ്പോള്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ക്ക് ഇന്ത്യാ പാകിസ്താന്‍ വംശീയബന്ധത്തിലെ ആദ്യ കുഞ്ഞ് ജനിക്കാന്‍ പോകുന്നു. 2024 ല്‍ ഇവര്‍ക്ക് സന്തോഷവര്‍ത്തമാനം ഉണ്ടാകാന്‍ പോകുന്നതായി സീമാ ഹൈദര്‍ പറഞ്ഞു.

2019 പബ്ജി കളിച്ച് പരിചയപ്പെട്ട സീമാ ഹൈദറും സച്ചിന്‍മീണയും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. രണ്ടും പേരും കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാളില്‍വെച്ച് കണ്ടുമുട്ടുകയും പിന്നീട് ഇരുവരും ഇന്ത്യയിലേക്ക് വരികയുമായിരുന്നു. നേപ്പാളില്‍ വെച്ച് ഇരുവരും അനേകം ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചെയ്യുകയുമുണ്ടായി. സന്തോഷകരമായ ഈ നിമിഷങ്ങള്‍ക്കെല്ലാം ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു.

ആദ്യവിവാഹത്തില്‍ നിന്നുള്ള നാലുകുട്ടികളുമായിട്ടാണ് സീമ സച്ചിനെ തേടിയെത്തിയത്. ഏറ്റവും മൂത്തകുട്ടിക്ക് പത്തുവയസ്സായിരുന്നു പ്രായം. 2023 ജൂലൈയില്‍ ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിന് സീമയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന്‍ ചാരയാണോ സീമയെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയുമുണ്ടായെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.