മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ ട്രെയ്ലര് പുറത്ത് വന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയ്ക്കിടയില്‍ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൊച്ചിയിലാണ് മോഹന്‍ലാലിന്റെ നേരിന്റെ പ്രമോഷനായുള്ള വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. എന്റെ ഓണ്‍ലൈന്‍ മീഡിയ സുഹൃത്തുക്കള്‍ക്കൊപ്പം എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ സെല്‍ഫി വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. വീഡിയോയില്‍ ഒരു വമ്പന്‍ മാധ്യമപ്പടയെയാണ് കാണാന്‍ സാധിയ്ക്കുന്നത്. സ്റ്റേജില്‍ സംവിധായകന് ജീത്തു ജോസഫിനെയും, ശാന്തി മായാദേവിയെയും, അനശ്വര രാജനേയും കാണാം.
മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പിനേഷനില്‍ എത്തുന്ന നേര് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘നേരിന്റെ’ നിര്‍മ്മാണം. ‘എലോണിന്’ ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‘ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് ‘നേരിന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയാണ് ശാന്തി.
https://www.instagram.com/p/C0tRxZlxXbZ/?hl=en