Featured Myth and Reality

“വെള്ള വസ്ത്രമല്ല, ജീൻസും ജുബ്ബയുമായിരുന്നു വേഷം!” പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തി ലെന

താൻ യഥാർത്ഥത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് നടി ലെന. വെള്ള വസ്ത്രമല്ല ധരിച്ചിരുന്നതെന്നും ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് ജുബ്ബയും ജീൻസുമിട്ടാണ് കണ്ടതെന്നും ലെന വെളിപ്പെടുത്തി. അവിടെയുള്ളവരൊക്കെ സ്ഥിരമായി അയാളെ കാണാറുണ്ടെന്നും ‘ദി ഒറിജിനൽസ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

തങ്ങളെത്തന്നെ തെളിച്ചമില്ലാതെ കാണുന്നതുപോലെ 3D രൂപത്തിലായിരുന്നു ആ വ്യക്തിയെന്ന് ലെന പറഞ്ഞു. ജീൻസും ജുബ്ബയുമായിരുന്നു വേഷം. കുറച്ചുകാലം മുൻപ് സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു വ്യക്തി വാതിലിലൂടെ നടന്നുവന്ന് മൂന്നാം നിലയിലെ ജനൽ വഴി പുറത്തേക്ക് പോയി. ഇക്കാര്യം സുഹൃത്തിനോട് ചോദിച്ചപ്പോൾ, ആളെ കൃത്യമായി വിവരിച്ചുകൊടുത്തു. തുടർന്നാണ് അത് മരണപ്പെട്ടുപോയ അവരുടെ ഒരു സുഹൃത്താണെന്ന് തിരിച്ചറിഞ്ഞത്. ആൾ മരിച്ചിട്ട് കുറച്ചു മാസങ്ങളേ ആയിരുന്നുള്ളൂ എന്നും, അവിടെയുള്ളവർ സ്ഥിരമായി കാണാറുള്ള അയാൾ തന്നെ കാണാൻ വരാറുണ്ടെന്നും സുഹൃത്ത് പറഞ്ഞതായി ലെന വ്യക്തമാക്കി.

‘ഭൗമ’ ആണ് ഉടൻ തിയേറ്ററുകളിലെത്താനിരിക്കുന്ന ലെനയുടെ പുതിയ സിനിമ. റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിനീത്, ദിലീഷ് പോത്തൻ, അതിഥി ബാലൻ, സാഗർ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.