Lifestyle

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് ചിമ്പാൻസികൾ; ആകാശത്തുനിന്ന് വാഴപ്പഴം എത്തിച്ച് ഡ്രോൺ – വീഡിയോ

കനത്ത മഴയെത്തുടർന്ന് ഫ്ലോറിഡയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഫോർട്ട് പിയേഴ്സിലെ ‘സേവ് ദി ചിമ്പ്സ്’ സാങ്ചുറിയതിലെ ജീവനക്കാർ ഡ്രോൺ ഉപയോഗിച്ച് കുരങ്ങുകൾക്ക് പഴങ്ങളും പുതപ്പുകളും എത്തിച്ചു നൽകി. ആകാശത്തുനിന്ന് ഡ്രോൺ ജാഗ്രതയോടെ താഴേക്കിട്ട പേപ്പർ ബാഗിൽ നിന്ന് കേലെബ് എന്ന് പേരുള്ള ചിമ്പാൻസി വാഴപ്പഴം എടുത്ത് തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് 150 ഏക്കറോളം വരുന്ന സങ്കേതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതാണ് മൃഗങ്ങളുടെ അടുക്കലേക്ക് ജീവനക്കാർക്ക് നേരിട്ടെത്താൻ തടസ്സമായത്. അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും ഗോൾഫ് കാർട്ടുകൾക്കോ മറ്റ് വാഹനങ്ങൾക്കോ മൃഗങ്ങളുടെ അടുത്തേക്ക് എത്താൻ സാധിച്ചില്ല.

വെള്ളം ഇറങ്ങുന്നതുവരെ കാത്തുനിൽക്കാതെ ജീവനക്കാർ തന്നെ മുൻകൈയെടുത്ത് ഫ്ലയിംഗ് മെഷീൻ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ ചിമ്പാൻസികൾക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിച്ചു നൽകുകയായിരുന്നു. കേലെബിന് വാഴപ്പഴം ലഭിച്ചപ്പോൾ, ഡ്രോൺ വഴി നൽകിയ പുതപ്പിൽ വിശ്രമിക്കുന്ന മറ്റൊരു ചിമ്പാൻസിയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

“ഞങ്ങളുടെ മൃഗങ്ങൾ സുരക്ഷിതരാണ്, എന്നാൽ സാങ്ചുറിയതിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. പ്രളയജലം റോഡുകൾ തകർത്തതിനാൽ വലിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ആവശ്യമാണ്. മേൽക്കൂരകളുടെ കേടുപാടുകൾ തീർക്കൽ, പൂപ്പൽ നീക്കം ചെയ്യൽ എന്നിവയ്ക്ക് പുറമെ ഗോൾഫ് കാർട്ടുകൾ, നാല് വീൽ ഡ്രൈവ് വാഹനം, വലിയ കൂളറിന്റെ കംപ്രസ്സർ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്,” എന്ന കുറിപ്പോടെയാണ് സേവ് ദി ചിമ്പ്സ് ഈ വീഡിയോ പങ്കുവെച്ചത്.

സ്ഥിതിഗതികൾ ജീവനക്കാർക്ക് വലിയ വെല്ലുവിളിയുയർത്തിയെങ്കിലും ചിമ്പാൻസികളെല്ലാം സുരക്ഷിതരാണെന്നത് ആശ്വാസകരമാണെന്ന് സാങ്ചുറിയതി സി.ഇ.ഒ അനാ പൗള തവാരെസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

“ഉയർന്ന പ്രദേശങ്ങളിലെ ദ്വീപുകളിൽ ജീവിക്കുന്ന ചിമ്പാൻസികൾ സുരക്ഷിതരാണ്. എന്നാൽ സങ്കേതത്തിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജീവനക്കാർക്ക് ജോലി സ്ഥലത്തെത്താനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും വലിയ പ്രയാസമാണ് നേരിടുന്നത്,” അനാ പൗള കൂട്ടിച്ചേർത്തു.

വെള്ളപ്പൊക്കം പൂർണ്ണമായും ഒഴിഞ്ഞുപോയ ശേഷമേ സാങ്ചുറിയതിയിലെ നാശനഷ്ടങ്ങളുടെ പൂർണ്ണമായ അളവും പുനരുദ്ധാരണ പ്രവർത്തനങ്ങളും വിലയിരുത്താൻ സാധിക്കൂ.