കനത്ത മഴയെത്തുടർന്ന് ഫ്ലോറിഡയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഫോർട്ട് പിയേഴ്സിലെ ‘സേവ് ദി ചിമ്പ്സ്’ സാങ്ചുറിയതിലെ ജീവനക്കാർ ഡ്രോൺ ഉപയോഗിച്ച് കുരങ്ങുകൾക്ക് പഴങ്ങളും പുതപ്പുകളും എത്തിച്ചു നൽകി. ആകാശത്തുനിന്ന് ഡ്രോൺ ജാഗ്രതയോടെ താഴേക്കിട്ട പേപ്പർ ബാഗിൽ നിന്ന് കേലെബ് എന്ന് പേരുള്ള ചിമ്പാൻസി വാഴപ്പഴം എടുത്ത് തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് 150 ഏക്കറോളം വരുന്ന സങ്കേതത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതാണ് മൃഗങ്ങളുടെ അടുക്കലേക്ക് ജീവനക്കാർക്ക് നേരിട്ടെത്താൻ തടസ്സമായത്. അടിയന്തര സുരക്ഷാ Read More…

