Featured Sports

ബാത്ത്‌റൂം ടവല്‍ മാത്രം ധരിച്ച് ഇന്ത്യൻ യുവ ക്രിക്കറ്റ് താരം, യുവതിയോട് നഗ്നചിത്രം ആവശ്യപ്പെട്ട് ചാറ്റ്; ചർച്ചകളിൽ നിറഞ്ഞ് കാമുകിയും- എഐ മോർഫിംഗോ?

മുംബൈ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. താരത്തിന്റേതെന്ന പേരിൽ ബാത്ത്റൂം ടവൽ മാത്രം ധരിച്ചുള്ള അർധനഗ്ന ചിത്രം സ്‌നാപ്ചാറ്റിലൂടെ പ്രചരിച്ചതാണ് സംഭവങ്ങൾക്ക് തിരികൊളുത്തിയത്. ചിത്രം പങ്കുവച്ചതിന് പുറമേ, ചില പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രചരിക്കുന്ന ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും യഥാർഥത്തിലുള്ളതാണോ അതോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരം വിവാദങ്ങളിൽപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആരാധകർ വിമർശനമുന്നയിക്കുമ്പോൾ, താരത്തിനെതിരെ ബിസിസിഐ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.



ഇതിനിടെ, ഈ വിവാദങ്ങൾക്ക് പിന്നാലെ സുഹൃത്തായ മൻമീത് കൗർ താരവുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന വാർത്തകളും പ്രചരിക്കുന്നുണ്ടെങ്കിലും, ഇതിലൊന്നിലും ഗുർനൂറോ ബിസിസിഐയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് ഈ തിരിച്ചടി.

പഞ്ചാബിൽ നിന്നുള്ള 26 വയസ്സുകാരനായ പേസർ ഈ വർഷം ജൂണിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരത്തിലൂടെയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ താരം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ പഞ്ചാബിനായി 26 വിക്കറ്റുകളും നേടിയിരുന്നു. 2023-ൽ പഞ്ചാബ് കിങ്‌സിലൂടെ ഐപിഎല്ലിലെത്തിയ ഗുർനൂറിനെ, 2025-ലെ ലേലത്തിൽ 1.30 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചത്.