മുംബൈ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ ഉൾപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. താരത്തിന്റേതെന്ന പേരിൽ ബാത്ത്റൂം ടവൽ മാത്രം ധരിച്ചുള്ള അർധനഗ്ന ചിത്രം സ്നാപ്ചാറ്റിലൂടെ പ്രചരിച്ചതാണ് സംഭവങ്ങൾക്ക് തിരികൊളുത്തിയത്. ചിത്രം പങ്കുവച്ചതിന് പുറമേ, ചില പെൺകുട്ടികളോട് അവരുടെ നഗ്നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും യഥാർഥത്തിലുള്ളതാണോ അതോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മോർഫ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. Read More…

