Crime

മന്ത്രവാദത്തിന്റെ മറവിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ചു; മാതാവുമായി സൗഹൃദം പുലർത്തി ലൈംഗികാതിക്രമം, എടവണ്ണ സ്വദേശി അറസ്റ്റിൽ

മലപ്പുറം: എടവണ്ണയിൽ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ‘ജിലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. എടവണ്ണ കുണ്ടുതോടുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ചികിത്സയ്ക്കായി എത്തിയ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്. രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട്ടെ ഒളിവുസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേരളത്തിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.