മലപ്പുറം: എടവണ്ണയിൽ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ‘ജിലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. എടവണ്ണ കുണ്ടുതോടുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്കായി എത്തിയ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്. രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട്ടെ ഒളിവുസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേരളത്തിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന Read More…
Tag: Malappuram News
‘ജിന്ന് മന്ത്രിച്ചൂതിയ അദ്ഭുത പഴത്തിന്’ 2500 രൂപ! സൂചി പ്രയോഗത്തില്‍ തട്ടിപ്പ്; മലപ്പുറത്ത് വ്യാജ ചികിത്സാകേന്ദ്രം പൂട്ടിച്ച് നാട്ടുകാർ!
ജിന്ന് മന്ത്രിച്ച പഴമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പിച്ചു. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. ഒരു ഏത്തപ്പഴത്തിന് 1000 മുതൽ 2500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിൽ തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാർ പൂട്ടിപ്പിച്ചത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി Read More…
മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് നടുറോഡിൽ; ബസ് നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; ‘ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്’; കുറിപ്പുമായി പൊലീസ്- വീഡിയോ
മലപ്പുറം: നൂറുകണക്കിന് വണ്ടികൾ ചീറിപ്പായുന്ന റോഡിന് നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിയോടെ ഇരിക്കുന്നു! കാണുന്ന ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ കാഴ്ച കണ്ട് പെട്ടെന്ന് നിർത്തിയ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് വലിയൊരു അപകടം ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്. റോഡിന്റെ നടുവിൽ ഒരു കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ ‘സഫ മർവ്വ’ എന്ന ബസിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് Read More…
‘മലപ്പുറം വിഭജിക്കണം, ജില്ലയിൽ 45 ലക്ഷത്തിലധികം ജനങ്ങൾ’: പ്രമേയം പാസാക്കി സമസ്ത
കാസർകോട്: മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലകളുടെ പുനർനിർണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ‘ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉൾപ്പെടെയുള്ള Read More…




