Crime

“നീ നന്നായി സമ്പാദിക്കുന്നുണ്ടല്ലോ? പിന്നെന്താ എനിക്കൊരു SUV വാങ്ങിത്തന്നാൽ?’ഭാര്യയെ ക്രൂരമായി മർദിച്ച് യുവാവ്– വിഡിയോ

ലുധിയാന: വിവാഹശേഷം ആഡംബര കാറും ബൈക്കും വാങ്ങി നൽകിയില്ലെന്ന പേരിൽ ഭാര്യയെ യുവാവ് ക്രൂരമായി മർദിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ഒക്ടോബർ 21-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിന് ഇരയായ ട്വിങ്കിൾ എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് റിതീഷ് ശർമയ്ക്കെതിരെ പൊലീസ് കേസെടുത്തു. മർദനത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു ട്വിങ്കിളും റിതീഷും തമ്മിലുള്ള വിവാഹം. ട്വിങ്കിളിന്റെ രണ്ടാം വിവാഹവും റിതീഷിന്റെ ആദ്യവിവാഹവുമായിരുന്നു ഇത്. രണ്ടു വർഷം മുൻപ് ട്വിങ്കിളിന്റെ ആദ്യ Read More…

Crime

മന്ത്രവാദത്തിന്റെ മറവിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ചു; മാതാവുമായി സൗഹൃദം പുലർത്തി ലൈംഗികാതിക്രമം, എടവണ്ണ സ്വദേശി അറസ്റ്റിൽ

മലപ്പുറം: എടവണ്ണയിൽ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ‘ജിലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. എടവണ്ണ കുണ്ടുതോടുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്കായി എത്തിയ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്. രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട്ടെ ഒളിവുസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേരളത്തിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന Read More…

Crime

ഓടുന്ന ബസ്സിനുള്ളിൽ 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു, 47 കി.മീ. വിദ്യാർഥിനിയുമായി സഞ്ചരിച്ചു: രണ്ടുപേർ പിടിയിൽ

ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഓടുന്ന ബസിനുള്ളിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ആക്രമണത്തെ എതിർത്ത പെൺകുട്ടിയെ പ്രതികൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഏകദേശം 47 കിലോമീറ്ററോളം ബസ് മുന്നോട്ട് ഓടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. Read More…

Crime

തലമുണ്ഡനം ചെയ്ത്, നഗ്നയാക്കി ചെരുപ്പുമാലയണിച്ച് നടുറോഡിലൂടെ നടത്തിച്ചു! യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയോട് ഭർതൃവീട്ടുകാർ അതിക്രൂരമായി പെരുമാറി. യുവതിയുടെ തലമുടി മുറിച്ചുമാറ്റുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിലെ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് Read More…