Oddly News

ടി.ടി.ഇ വരുന്നു, രക്ഷപ്പെടാൻ ജീവൻ പണയംവച്ച് ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരുടെ ചാട്ടം! ഞെട്ടിക്കുന്ന വീഡിയോ

ടിക്കറ്റ് പരിശോധകനെ (TTE) കണ്ട് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്ന് വൻ ജനക്കൂട്ടം ചാടിയിറങ്ങുന്ന വീഡിയോ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരാണ് പോലീസിനെയും ടിക്കറ്റ് പരിശോധകരെയും ഭയന്ന് ജീവൻ പണയം വെച്ച് ട്രെയിനിൽ നിന്ന് ചാടിയിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഓടിയത്. റസൗലി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പോലീസുകാർ നിൽക്കുന്നത് കണ്ടാണ് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയത്.

മറ്റൊരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. റെയിൽവേയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനും ക്രമസമാധാന ലംഘനത്തിനും ഉദാഹരണമായി നിരവധി ആളുകളാണ് ഈ സംഭവത്തെ വിമർശിച്ചത്. 20 രൂപയുടെ ടിക്കറ്റ് എടുക്കുന്നതിന് പകരം സ്വന്തം ജീവൻ വരെ അപകടത്തിലാക്കാൻ ആളുകൾ തുനിയുന്നത് നിർഭാഗ്യകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.