Oddly News

മുൻകാമുകിയുടെ നഗ്നവിഡിയോകള്‍ ഒളിപ്പിച്ചു സൂക്ഷിച്ചു; പുതിയ കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി !

മുൻ കാമുകിയുമായുള്ള 17 നഗ്ന വീഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സൂക്ഷിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. സിംഗപ്പൂരിൽ താമസിക്കുന്ന കൊറിയൻ സ്വദേശിയാണ് അറസ്റ്റിലായത്. യുവാവിന്റെ പുതിയ കാമുകി ഹാർഡ് ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതി ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്.

2022-ൽ ഡേറ്റിങ് ആപ്പ് വഴിയാണ് യുവാവ് മുൻ കാമുകിയായ കൊറിയൻ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സ്ഥിരമായി വീഡിയോ കോളുകൾ ചെയ്യാറുണ്ടായിരുന്നു. അതിനിടെ നഗ്നയായി വീഡിയോ കോളിൽ വരാൻ യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി ആദ്യം വിസമ്മതിച്ചു. എന്നാൽ സ്ക്രീൻ റെക്കോർഡ് ചെയ്യാനോ ദൃശ്യങ്ങൾ സൂക്ഷിക്കാനോ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് യുവാവ് വിശ്വസിപ്പിച്ചതോടെയാണ് യുവതി വീഡിയോ കോളുകൾക്ക് സമ്മതിച്ചത്.

എന്നാൽ ഒരു വർഷത്തിനിടെ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള 17 വീഡിയോകളാണ് ഇയാൾ രഹസ്യമായി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. 2024-ൽ യുവാവ് പുതിയൊരാളുമായി പ്രണയത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. ഇതിനിടെ വീട് വൃത്തിയാക്കുമ്പോൾ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ട ഹാർഡ് ഡ്രൈവ് പുതിയ കാമുകി പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ വെളിച്ചത്തുവന്നത്.

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ വീഡിയോകൾ ഡിലീറ്റ് ചെയ്യാൻ മറന്നുപോയതാണെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ഹാർഡ് ഡ്രൈവ് ഒളിപ്പിച്ചുവെച്ചതിന് ഇയാൾക്ക് വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല. തുടർന്ന് പുതിയ കാമുകി മുൻ കാമുകിയെ വിവരം അറിയിക്കുകയും ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എന്നാൽ തന്റെ പക്കൽ ഇത്തരം ദൃശ്യങ്ങളൊന്നുമില്ലെന്നായിരുന്നു യുവാവിന്റെ വാദം. അതേസമയം പുതിയ കാമുകി ഈ වීഡിയോകൾ സ്വന്തം ലാപ്ടോപ്പിൽ പകർത്തി സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം തുടരുകയാണ്.