Uncategorized

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജ കൂട്ടബലാത്സംഗക്കേസും; കള്ളം പൊളിച്ച പോലീസ്, യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

കടം വീട്ടാന്‍ വ്യാജകൊള്ളയും വ്യാജകൂട്ടബലാത്സംഗക്കേസും ഉണ്ടാക്കിയ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട കേസില്‍ 32 കാരനായ പുഷ്‌പേന്ദ്ര ചൗധരിയെയും ഭാര്യയേയുമാണ് പോലീസ് പിടികൂടിയത്. അഞ്ചോ ആറോ പുരുഷന്മാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട്ടില്‍ കയറി 10 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസാണ് പോലീസ് പൊളിച്ചത്.

പുഷ്‌പേന്ദ്ര ചൗധരി എന്ന 32 കാരനായ പ്രതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ആറ് പേര്‍ കൂട്ടബലാത്സംഗവും കവര്‍ച്ചയും നടത്തിയെന്ന് കാട്ടി യുവതിയും ഭര്‍ത്താവും ബുധനാഴ്ചയാണ് പരാതിയുമായി എത്തിയത്. പ്രതികള്‍ അലമാരയുടെ പൂട്ട് തകര്‍ത്ത് സ്വര്‍ണാഭരണങ്ങളും വെള്ളിയും ഒന്നര ലക്ഷം രൂപയും മുറിയില്‍ സ്ഥാപിച്ചിരുന്ന എല്‍ഇഡി ടിവിയും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. കൂട്ട ബലാത്സംഗത്തിനിടയില്‍ പ്രതികള്‍ സിഗരറ്റ് കുറ്റി ഉപയോഗിച്ച് യുവതിയെ പൊള്ളിച്ചതായും പരാതിയില്‍ പറയുന്നു.

ബിജ്നോറിലെ ഒരു വ്യവസായിയായ ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കേസ് പൊളിക്കുകയും അത് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. കടം വീട്ടാന്‍ വേണ്ടിയാണ് യുവതിയും ഭര്‍ത്താവും നാടകം മുഴുവന്‍ അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ആറ് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നായിരുന്നു പരാതി. എന്നാല്‍ പോലീസ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ എല്ലാം വ്യാജമാണെന്ന് പോലീസിന് മനസ്സിലായി. വിവാഹിതയായ യുവതിയും ഭര്‍ത്താവും തമ്മില്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ചോദ്യം ചെയ്യലില്‍ യുവതിയുടെ ശരീരത്തിലെ പൊള്ളലേറ്റത് പ്രതികള്‍ ഉണ്ടാക്കിയതാണെന്നും കണ്ടെത്തി.

ബലാത്സംഗ ആരോപണത്തെത്തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതും തിരിച്ചടിയായി. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടില്ലെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവില്‍ യുവതി പൊട്ടിത്തെറിക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.