Crime

സുഹൃത്തിനൊപ്പമെത്തിയ യുവതിയെ വനത്തില്‍ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ

നാസിക്: വനപ്രദേശത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജൽഗാവിലെ ജാംനർ താലൂക്കിലുള്ള ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളും യുവതിയും തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി താമസിക്കുന്ന നാട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം മാറിയുള്ള മറ്റൊരു ഗ്രാമത്തിലെ താമസക്കാരാണ് ഈ പ്രതികൾ.

ഇരുവിഭാഗവും ഒരേ സമുദായത്തിൽപ്പെട്ടവരായതിനാലാണ് ഇവർ തമ്മിൽ മുൻപരിചയമുണ്ടായിരുന്നത്. വനത്തിൽ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം സംഘത്തിലെ രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചത്. മറ്റ് പ്രതികൾ ഈ ക്രൂരതയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ജൂൺ 25-ന് പ്രതികളിൽ ഒരാൾ ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി തിങ്കളാഴ്ച ഫത്തേപൂർ പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *