Celebrity Featured

“എന്റെ കാര്യത്തിൽ ഇടപെടാൻ ഈ മൂക്കിന് മാത്രമേ അനുവാദമുള്ളൂ!”: ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി തൃഷ

എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഒരേയൊരു മൂക്ക് ഇതാണ്…’ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണിത്. തന്റെ വളർത്തുനായ ഉറങ്ങുന്ന ചിത്രത്തിനൊപ്പമാണ് തൃഷ ഈ പോസ്റ്റ് പങ്കുവെച്ചത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കെ, തൃഷയുടെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി.

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും തൃഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് വിവാഹമോചനത്തിന് കാരണമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് പലരും തൃഷയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. അതിനുശേഷം ഇവരുടെ പൊതുവേദികളിലെ സാന്നിധ്യവും ഇടപെടലുകളും ആരാധകർ വലിയ രീതിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.

വിജയുമായുള്ള ഗോസിപ്പുകളുടെ പേരിൽ നിരന്തരം സൈബർ ആക്രമണം നേരിടുന്ന തൃഷ, ഒടുവിലാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതിനെതിരെ പരോക്ഷമായി പ്രതികരിച്ചത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നവർക്ക് മറുപടിയെന്നോണമാണ് താരം വളർത്തുനായയുടെ ചിത്രം പങ്കുവെച്ചത്. ഈ വിഷയത്തിൽ വിജയോ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തൃഷ നൽകുന്ന ഭാവങ്ങളും പ്രതികരണങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. തൃഷയുടെ പുതിയ പോസ്റ്റിന് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ വ്യക്തിജീവിതത്തെ ബഹുമാനിക്കണമെന്നും പൊതുവ്യക്തികളാണെങ്കിൽ പോലും അവർക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്നും ആരാധകർ ഓർമ്മിപ്പിക്കുന്നു.

ഐപിഎൽ 2026 മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ (CSK) പിന്തുണയ്ക്കാൻ വിജയും തൃഷയും ഒരുമിച്ചെത്തിയെന്ന തരത്തിലുള്ള ഒരു വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
മുമ്പ് 2015-ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും അതേ വർഷം തന്നെ അത് വേർപിരിഞ്ഞു. വിജയ് 1998-ൽ യുകെയിൽ വെച്ചും പിന്നീട് 1999-ൽ ഇന്ത്യയിൽ വെച്ചും സംഗീത സോർണലിംഗത്തെ പരമ്പരാഗത രീതിയിൽ വിവാഹം കഴിച്ചതാണ്. ഈ ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.