Crime

കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ, പ്രസവിച്ചത് പള്ളി വരാന്തയിൽ വെച്ച്? അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് കോൺവെന്റ് റോഡിലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളി വരാന്തയിൽ വെച്ച് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും, കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം.

ആറുമാസം പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വൈകുന്നേരത്തോടെ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഈ സമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പോയതായി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് എത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.