വടകരയിൽ എം.ഡി.എം.എ. സാമ്പത്തിക ഇടപാട് കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ കൂടുതൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ പിടിയിലായി. കുട്ടോത്ത് സ്വദേശി നീഷ്മ (30) അറസ്റ്റിലായതോടെ കേസിൽ കുടുങ്ങിയ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ പിടിയിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര റൂറൽ എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം നീഷ്മയെ പിടികൂടിയത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരത്തെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നീഷ്മ നൽകിയ വിവരത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ സ്വദേശിയും ഡെലിവറി ബോയുമായ Read More…
Tag: Kozhikode News
യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി; 4 പല്ല് ഇടിച്ചു കൊഴിച്ചു, ആഭരണം കവർന്നു; സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍
കോഴിക്കോട്: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ Read More…
കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ, പ്രസവിച്ചത് പള്ളി വരാന്തയിൽ വെച്ച്? അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് കോൺവെന്റ് റോഡിലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളി വരാന്തയിൽ വെച്ച് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും, കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം. ആറുമാസം പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വൈകുന്നേരത്തോടെ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഈ സമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പോയതായി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് Read More…
മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി! അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
കോഴിക്കോട് ∙ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് രോഗിയെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. Read More…




