ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.
എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് സല്‍മാ ഹായേക്കിന് ആദ്യം നായികയാക്കിയത്. 1995-ല്‍ അന്റോണിയോ ബന്ദേരാസിനൊപ്പം ഡെസ്പെരാഡോ എന്ന സിനിമയില്‍ നടി അഭിനയിച്ചു. സിനിമയില്‍ നടിക്ക് നഗ്നരംഗം ചെയ്യേണ്ടി വന്നിരുന്നു.
സത്യത്തില്‍ സിനിമയിലെ നഗ്നരംഗം അതിന്റെ സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നതായി നടി വെളിപ്പെടുത്തി. മാത്രമല്ല, നിര്‍മ്മാണം ആരംഭിച്ചതിന് ശേഷമാണ് അവര്‍ അങ്ങിനെയൊരു രംഗത്തെക്കുറിച്ച് അറിഞ്ഞതും. അന്റോണിയോ സഹോദരനെപ്പോലെയും സംവിധായകന്റെ ഭാര്യ എലിസബത്ത് അവെല്ലന് അവളുടെ ഉറ്റസുഹൃത്തുമായിരുന്നതിനാല് ആ രംഗം ചെയ്യാന്‍ സമ്മതിച്ചു, പൂര്‍ണ്ണമായും അടച്ച സെറ്റില്‍ വെറും രണ്ടു സെക്കന്റുകള്‍ മാത്രമായിരുന്നു ഈ പ്രത്യക്ഷപ്പെടല്‍.
തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സല്‍മ ഹായേക്ക് പറഞ്ഞു. ”ഞാന്‍ ഭയപ്പെട്ടിരുന്ന കാര്യങ്ങളിലൊന്ന് അന്റോണിയോ ആയിരുന്നു. അയാള്‍ ഒരു തികഞ്ഞ മാന്യനും വളരെ നല്ലവനുമായിരുന്നു, ഞങ്ങള്‍ ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ്. അയാള്‍ക്ക് മുന്നില്‍ ഇത് ചെയ്യേണ്ടി വന്നത് എന്നെ ഭയപ്പെടുത്തി. ഞാന്‍ ലജ്ജിച്ചു. കരയാന്‍ തുടങ്ങി.” നടി പറഞ്ഞു.
അടച്ചിട്ട സെറ്റില്‍ ആയിരുന്നിട്ടും ചിത്രീകരണത്തിലുടനീളം കരഞ്ഞുകൊണ്ടിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. മുറിയിലെ മറ്റ് മൂന്ന് പേര് എന്നെ ചിരിപ്പിക്കാന്‍ ശ്രമിക്കും. ഞാന്‍ രണ്ടു സെക്കന്റ് അത് ഊരിമാറ്റി വീണ്ടും കരയാന്‍ തുടങ്ങും. അങ്ങിനെയെല്ലാം കടന്നുപോയെങ്കിലും ആ സമയത്ത് ചെയ്യാന്‍ കഴിയുന്നത് ഞങ്ങള്‍ നന്നായി ചെയ്തതായും നടി പറഞ്ഞു.
തന്റെ പിതാവും സഹോദരനും ദൃശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. . ”നിങ്ങള്‍ നിങ്ങളല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയും. പക്ഷെ ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും കുറിച്ച് ചിന്തിക്കുന്നു. പിന്നീട് പിതാവിനും സഹോദരനുമൊപ്പമാണ് സല്‍മ ഈ സിനിമ കാണാന്‍ പോയതും. എന്നാല്‍ തന്റെ നഗ്നദൃശ്യത്തിന് മുമ്പ് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോയ ഇരുവരും ആ രംഗം കഴിഞ്ഞാണ് മടങ്ങി വന്നതെന്നത് ഏറെ ആശ്വാസം പകര്‍ന്നെന്നും നടി പറയുന്നു.