Featured Oddly News

അപ്ലൈ ചെയ്തത് 4 വർഷം മുൻപ്, മറുപടി വന്നത് ഇപ്പോൾ! ഗൂഗിൾ മുൻ ജീവനക്കാരിക്ക് കിട്ടിയ ‘സർപ്രൈസ്

നാല് വര്‍ഷം മുന്‍പ് അയച്ച ഒരു അപേക്ഷയ്ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും ?. ഗൂഗിളിലെ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അനു ശര്‍മയ്ക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ‘ഫുള്‍സ്റ്റാക്ക് ടൂള്‍സ് ഡെവലപ്പര്‍ ഇന്റേണ്‍’ തസ്തികയിലേക്ക് അനു അപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും കരിയറില്‍ മികച്ച നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് പഴയ ആ അപേക്ഷയ്ക്കുള്ള റിജക്ഷന്‍ മെയില്‍ ഇപ്പോള്‍ അവരെ തേടിയെത്തിയത്.

‘ഒടുവില്‍ 4 വര്‍ഷം മുന്‍പ് അപേക്ഷിച്ച ഇന്റേണ്‍ഷിപ്പിനുള്ള റിജക്ഷന്‍ മെയില്‍ ലഭിച്ചു. ആരും പ്രതീക്ഷ കൈവിടരുത്!’ എന്ന തമാശ കലര്‍ന്ന കുറിപ്പോടെയാണ് അവര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

ഇന്ദിരാഗാന്ധി ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ അനു, തന്റെ കരിയറില്‍ Uber, Twitter (X), Google തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം 2024 മുതല്‍ 2026 വരെ അവര്‍ ഗൂഗിളില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു.

ഈ പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. ‘ഇതെങ്കിലും 4 വര്‍ഷത്തിന് ശേഷം വന്നല്ലോ, എനിക്ക് അപേക്ഷിച്ച 4 സെക്കന്‍ഡിനുള്ളില്‍ റിജക്ഷന്‍ കിട്ടിയിട്ടുണ്ട്’ എന്ന് ഒരാള്‍ കുറിച്ചു. ‘ജീവിതം ഇന്‍ബോക്‌സിനേക്കാള്‍ വേഗത്തില്‍ ഓടുന്നു എന്നതിന് ഇതൊരു തെളിവാണ്’ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.’ഇത്രയും കാലം അവര്‍ എന്ത് ചെയ്യുകയായിരുന്നു ? ‘ എന്നും ചിലര്‍ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *