Crime

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ, പുതിയ പരാതിക്കാരി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടി

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് നടിയുടെ പരാതിയിൽ നിലവിൽ കേസെടുത്തിരിക്കുന്നത്. തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി നേരത്തെ തന്നെ കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. സിനിമാ സെറ്റിൽ വെച്ച് Read More…

Spotlight

‘പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല, ക്രിസ്ത്യാനികളെ ബി.ജെ.പി ചുമക്കുന്നത് മാന്യത കൊണ്ട് : സഭാ പിതാക്കന്മാർക്കെതിരെ പി.സി. ജോർജ്

സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ് രംഗത്തെത്തി. ഭാരതത്തിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമുള്ള ക്രൈസ്തവരെ ബി.ജെ.പി മാന്യതയുള്ളതുകൊണ്ടാണ് ചേർത്തുപിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു വിഭാഗമായിട്ടും ചിലർ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി എന്ന പേര് കേൾക്കുമ്പോൾ ചില സഭാ പിതാക്കന്മാർക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് ജോർജ് പരിഹസിച്ചു. ഇത്തരക്കാർക്ക് മാനസികമായ വ്യക്തതയില്ലെന്നും അനാവശ്യമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് പിതാക്കന്മാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭാനേതാക്കളുടെ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന കർശനമായ മുന്നറിയിപ്പും Read More…

Crime

ഭര്‍ത്താവ് കടംവാങ്ങിയ ​ബൈക്ക് തിരിച്ചുകൊടുക്കാന്‍ വൈകി; ഭാര്യയെ കരിതേപ്പിച്ച് തെരുവിലൂടെ നടത്തി !

ബൈക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 28 വയസ്സുള്ള യുവതിയുടെ മുഖത്ത് കരിതേച്ച് പരസ്യമായി നടത്തിച്ച ക്രൂരത. ജാർഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പങ്കജ് സിങ് (25), സുഹൃത്ത് സാന്ത്ന കുമാരി (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അയൽവാസികളായ യുവതിയുടെ ഭർത്താവും പ്രതിയായ പങ്കജും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നാല് ദിവസം മുൻപ് പങ്കജിന്റെ ബൈക്ക് യുവതിയുടെ ഭർത്താവ് കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. Read More…

Featured Health

ബ്രെയിന്‍ ട്യൂമര്‍ അഞ്ചു ദിവസം കൊണ്ട് മാറും? കാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി: റിപ്പോര്‍ട്ട്

മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും മാരകമായ ഗ്ലിയോബ്ലാസ്റ്റോമയെ പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ അത്ഭുതകരമായി കുറഞ്ഞതായി കണ്ടെത്തി. ലോകപ്രശസ്തമായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച ഈ പഠനഫലം ക്യാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്ലിയോബ്ലാസ്റ്റോമ രോഗികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T’ എന്ന സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. Read More…

Featured The Origin Story

ഇഡ്ഡലി സത്യത്തിൽ ഇന്ത്യക്കാരനല്ലേ? ജനനം മറ്റൊരിടത്ത്! അല്‍പ്പം ഇഡ്ഡലി പുരാണം

നമ്മുടെയെല്ലാം പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ ഇഡ്ഡലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ചൂടുള്ള സാമ്പാറും തേങ്ങ ചട്ണിയുമാണ് ആദ്യം മനസ്സിൽ വരുന്നത്. എന്നാൽ 2026-ലെ ഈ ലോക ഇഡ്ഡലി ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഇത്രയും കാലം ഭാരതീയമെന്ന് കരുതി കഴിച്ചിരുന്ന ഇഡ്ഡലി യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുള്ളതല്ലായിരിക്കാം. ഇഡ്ഡലിയെക്കുറിച്ച് പുരാതന കൃതികളിൽ പരാമർശമുണ്ടെങ്കിലും, നമ്മൾ ഇന്ന് കാണുന്നതുപോലെ അരി ഉപയോഗിച്ച് പുളിപ്പിച്ചെടുത്ത് ആവിയിൽ വേവിക്കുന്ന രീതി പണ്ട് ഇന്ത്യയിൽ നിലവിലുണ്ടായിരുന്നില്ല. ചരിത്രരേഖകൾ പ്രകാരം പണ്ട് ഇന്ത്യക്കാർ ഭക്ഷണപദാർത്ഥങ്ങൾ ആവിയിൽ വേവിച്ചിരുന്നില്ല Read More…

Lifestyle

ചായയും കാപ്പിയും ഒന്നിച്ചാൽ! എന്താണ് ഈ ‘ഡേർട്ടി ചായ’? പരമ്പരാഗത ചായയ്ക്ക് ഒരു ‘ബോൾഡ്’ ട്വിസ്റ്റ്

ചായ പ്രേമികൾക്കിടയിൽ പാരമ്പര്യവാദികളെന്നും പുത്തൻ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരെന്നും രണ്ട് വിഭാഗക്കാരുണ്ട്. ഇതിൽ പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നവർക്കായി എത്തിയ ഒരു പുതിയ പാനീയമാണ് ‘ഡേർട്ടി ചായ്’ . സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത മസാല ചായയിൽ ഒരു ഷോട്ട് എസ്‌പ്രസ്സോ കോഫി കൂടി കലർത്തുമ്പോഴാണ് ഇത് തയ്യാറാകുന്നത്. ചായയുടെ തനിമ നഷ്ടപ്പെടുമെന്ന് പറഞ്ഞ് പലരും ഇതിനെ എതിർക്കാറുണ്ടെങ്കിലും, കഫീൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ച അനുഭവമാണ്. ലളിതമായി പറഞ്ഞാൽ, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പൂ എന്നിവ ചേർത്ത് തിളപ്പിച്ച ചായയിൽ പാലും ആവശ്യത്തിന് എസ്‌പ്രസ്സോ Read More…

Featured Good News

ഒറ്റയ്ക്ക് ഒരു പുഴയെ വീണ്ടെടുത്തു! 20-കാരൻ ബിട്ടുവിന്റെ പോരാട്ടത്തിന് ആനന്ദ് മഹിന്ദ്രയുടെ കൈയടി, തോറ്റത് ടൺ കണക്കിന് മാലിന്യം! വീഡിയോ

മധ്യപ്രദേശിലെ ബിയോറയിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായിക്കിടന്ന അജ്‌നാർ നദി ഒറ്റയ്ക്ക് വൃത്തിയാക്കി ഇന്ന് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ബിട്ടുവിന്റെ ഈ അസാമാന്യ പരിശ്രമത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര അഭിനന്ദിച്ചു. ബിട്ടുവിനെ തന്റെ “തിങ്കളാഴ്ചത്തെ പ്രചോദനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പ്രശസ്തിക്ക് വേണ്ടിയാണ് ബിട്ടു ഇത് ചെയ്യുന്നതെന്ന് പറഞ്ഞ് തുടക്കത്തിൽ ചിലർ വിമർശിച്ചിരുന്നു. എന്നാൽ നല്ല കാര്യങ്ങൾക്കായി ‘ലൈക്കുകൾ’ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും, അർത്ഥശൂന്യമായ കാര്യങ്ങളെക്കാൾ ഇത്തരം വലിയ Read More…

Featured Good News

വീരമൃത്യു വരിച്ച മകന്റെ ഓർമ്മയിൽ ഒരു അമ്മ; 20 വർഷം, സൈനികർക്കായി ആയിരം ജോടി ഷൂ പാഡുകൾ തുന്നി

മകന്റെ വീരമൃത്യുവിൽ മനംനൊന്ത് കഴിഞ്ഞ 20 വർഷമായി സൈനികർക്കായി ഷൂ പാഡുകൾ (ഷൂവിനുള്ളിൽ വയ്ക്കുന്ന മെത്തകൾ) തുന്നി നൽകുന്ന ഒരു അമ്മയുടെ കഥ ചൈനയിലെ ചോങ്കിംഗിൽ നിന്ന് പുറത്തുവരികയാണ്. രാജ്യസേവനത്തിനിടെ മരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് ഇവർ കൈകൊണ്ട് നിർമ്മിച്ച് നൽകിയത്. സാങ് സിങ്‌ഹുയി എന്ന ഈ അമ്മയെ ഇന്ന് എല്ലാവരും “ഷൂ പാഡ് മോം” എന്നാണ് വിളിക്കുന്നത്. 2005-ൽ ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ ഒരു സഹപ്രവർത്തകനെ മണ്ണിടിച്ചിലിൽ നിന്ന് Read More…

Lifestyle

നിങ്ങളുടെ ആധാർ കാർഡ് ഒറിജിനലാണോ? വ്യാജ കാർഡുകൾക്ക് പൂട്ടുവീഴുന്നു! ആധികാരികത ഉറപ്പാക്കാൻ ‘ക്യുആർ കോഡ് സ്കാനർ’

ബാങ്കിംഗ് സേവനങ്ങൾ മുതൽ സിം കാർഡ് എടുക്കാനും സർക്കാർ പദ്ധതികൾക്കും ഹോട്ടൽ ചെക്ക്-ഇന്നിനും വരെ ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്നാൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചതോടെ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. പലപ്പോഴും നമ്മൾ നൽകുന്ന ആധാർ കോപ്പികൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ആധാർ കാർഡുകളുടെ ആധികാരികത പെട്ടെന്ന് പരിശോധിക്കാനുള്ള പുതിയ സംവിധാനവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് Read More…