Featured Oddly News

ടച്ചിംഗ്സ് ഫ്രീ… ഫ്രൈയാക്കാം ! കിംഗ് ഫിഷർ ബിയർ കുപ്പി തുറന്നപ്പോൾ അകത്ത് ജീവനുള്ള ‘ഫിഷ്’ – വീഡിയോ

ഹൈദരാബാദിലെ മല്ലാപ്പൂരിൽ സീൽ ചെയ്ത കിംഗ്ഫിഷർ ബിയർ കുപ്പിക്കുള്ളിൽ ജീവനുള്ള മീനിനെ കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ പരാതി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മല്ലാപ്പൂരിലെ ജെ.പി വൈൻ ഷോപ്പിൽ നിന്നും വാങ്ങിയ ‘കിംഗ്ഫിഷർ ലൈറ്റ്’ ബിയർ കുപ്പിയിലാണ് ഈ വിചിത്രമായ കാഴ്ച കണ്ടത്.

കുപ്പി തുറന്ന ഉടൻ തന്നെ ഉള്ളിൽ എന്തോ അസ്വാഭാവികമായി ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവ് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു ചെറിയ മീൻ ബിയറിനുള്ളിൽ നീന്തിത്തുടിക്കുന്നത് കണ്ട് ഞെട്ടിയത്. കുപ്പി സീൽ ചെയ്ത നിലയിലായിരുന്നിട്ടും അതിനുള്ളിൽ എങ്ങനെ മീൻ വന്നുവെന്നത് എല്ലാവരെയും അമ്പരപ്പിച്ചു.

തുടർന്ന് ഇയാൾ കടയിലെ ജീവനക്കാരോടും മാനേജരോടും പരാതിപ്പെട്ടെങ്കിലും വളരെ നിരുത്തരവാദപരമായ സമീപനമാണ് അവിടെനിന്ന് ഉണ്ടായതെന്ന് ഉപഭോക്താവ് ആരോപിക്കുന്നു. തങ്ങൾ മദ്യം വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും നിർമ്മാണത്തിലെ പിഴവുകൾക്ക് കമ്പനിയെയാണ് സമീപിക്കേണ്ടതെന്നും പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഷോപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണത്തിൽ പ്രകോപിതനായ യുവാവ്, കുപ്പിക്കുള്ളിലെ മീൻ ചലിക്കുന്ന ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തി.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും സുരക്ഷാ ആശങ്കകളുമാണ് ഉയരുന്നത്. സീൽ ചെയ്ത കുപ്പിക്കുള്ളിൽ ഇത്തരമൊരു സംഭവം എങ്ങനെ നടന്നുവെന്ന് പലരും ചോദിക്കുമ്പോൾ, പാനീയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് ഉപഭോക്താക്കൾക്കിടയിൽ ഉയർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *