Featured Sports

‘അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച, പിന്നെ നിലംതൊട്ടില്ല..’: കങ്കാരുക്കള്‍ക്ക് ലോകകപ്പ് ശാപം?

ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. 2023-ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കിരീടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് മിച്ചൽ മാർഷ് പോസ് ചെയ്തതാണ് ടീമിന് ‘ലോകകപ്പ് ശാപ’മായി മാറിയതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ സംഭവത്തിന് ശേഷം പ്രധാനപ്പെട്ട ആറ് ഐസിസി ടൂർണമെന്റുകളിൽ നിന്നാണ് ഓസ്‌ട്രേലിയ പുറത്തായതെന്നും, മികച്ച ബൗളർമാരുടെ അഭാവവും ബാറ്റിംഗ് നിരയുടെ പരാജയവുമാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ലോകകപ്പിൽ സിംബാബ്‌വെയോടും ശ്രീലങ്കയോടും അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങിയതോടെയാണ് ഓസീസിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചത്. അയർലൻഡുമായുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടതിലൂടെ ലഭിച്ച ബോണസ് പോയിന്റുമായി സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക് മുന്നേറുകയും ചെയ്തു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയോടും, വനിതാ ലോകകപ്പ് സെമിയിൽ ഇന്ത്യയോടും പരാജയപ്പെട്ടത് ഉൾപ്പെടെയുള്ള ഓസീസിന്റെ സമീപകാല വീഴ്ചകൾക്ക് കാരണം അന്ന് കിരീടത്തെ അപമാനിച്ചതാണെന്ന വിചിത്ര വാദം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒമാനെതിരായ അടുത്ത മത്സരം ജയിച്ചാലും ഓസ്‌ട്രേലിയക്ക് ഇനി ടൂർണമെന്റിൽ സാധ്യതകളില്ല.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം

2026 ആദ്യ അട്ടിമറി, T20 world കപ്പ് ആദ്യ റൗണ്ടിൽ തന്നെ ഓസ്ട്രേലിയ പുറത്ത്..അവരുടെ ഗ്രൂപ്പിൽ ഉള്ള ശ്രീലങ്കയോടും, സിബാവേ ടീമിനോടും തോറ്റു പുറത്തായതാണ്.. മുമ്പ് 2023ൽ ഓസ്ട്രേലിയ കഷ്ടപ്പെട്ട് നേടിയ ലോകകപ്പിന്റെ മുകളിൽ കാലെടുത്തു വച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തിരുന്നു. അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച… അതിനു ശേഷം നടന്ന ഒരു ICC ടൂർണമെന്റിലും നിലം തൊട്ടില്ല.. ആ സംഭവത്തിന്‌ ശേഷം ആറാം തവണയാണ് അവർ ICC പ്രധാന കളികളിൽ തോറ്റു പോകുന്നത്. നല്ല ബൗളർമാരുടേ അഭാവം മാത്രമല്ല, ബാറ്റിങ്ങും പ്രതീക്ഷക്ക് ഒത്തുവന്നില്ല.middle ഓർഡർ തീർത്തും നിരാശപെടുത്തുന്നു എന്നതാണ് പ്രശ്നം.

ശ്രീലങ്കയ്ക്ക് എതിരെ 8 ഓവറിൽ 104 എടുത്തിട്ടും ഒടുവിൽ 181 നു അവർ പുറത്തായതാണ് പാരയായത്. …എന്തായാലും സിബാവേ T20 വേൾഡ് കപ്പ്‌ ചരിത്രത്തിൽ ആദ്യമായി സൂപ്പർ 8ൽ കയറിയത് സന്തോഷമായി.. പാക്കിസ്ഥാൻ ടീമും സൂപ്പർ 8 ഉറപ്പിച്ചിട്ടില്ല.. ദുർബലരായ നമീബിയ അവരെ അട്ടിമറിച്ചാൽ പാക് പുറത്താകും..USA സൂപ്പർ 8ൽ എത്തും..നിലവിൽ ഇന്ത്യയോട് തോറ്റ വിഷയത്തിൽ പാകിസ്ഥാനിൽ വലിയ പ്രതിഷേധം നടക്കുകയാണ്. ഇനി നാളെ നെതർലൻഡ് മായി ഇന്ത്യയുടെ ഒരു ഗ്രൂപ്പ്‌ ഘട്ട കളി കൂടി pending ഉണ്ട്.. പിന്നെ സൂപ്പർ 8 ലിൽ feb 22 നു സൗത്ത് ആഫ്രിക്ക, 26 നു ഇന്ത്യ സിബാവേ യെ നേരിടും, മാർച്ച്‌ 1 നു West Indies നെ യും നേരിടും. ഇന്ത്യ കപ്പ്‌ അടിക്കും എന്ന് കരുതാം.

(വാൽ കഷ്ണം…. ഒരു 20 വർഷം മുമ്പൊക്കെ അത്യാവശ്യം നല്ലൊരു ടീം ആയിരുന്നു സിബാബ്‌വെ.. ഏകദിനത്തിലും, ടെസ്റ്റിലും എല്ലാം ആവറേജ് പ്രകടനം ഉണ്ടായിരുന്നു. Heath Streak ജി, Andi Flower ജി, Grand Flower ജി ഒക്കെ കിടു ആയിരുന്നു. വർഷങ്ങൾക്കു ശേഷം T20 ഫിർമാറ്റിലൂടെ അവരുടെ തിരിച്ചു വരവിൽ സന്തോഷം. നിലവിലെ ക്യാപ്റ്റൻ Sikandar Raza ജിയുടെ തന്ത്രങ്ങൾക്ക് 100 മാർക്ക്‌ )

Leave a Reply

Your email address will not be published. Required fields are marked *