Featured Sports

‘ദക്ഷിണാഫ്രിക്ക മണ്ടന്മാര്‍, ഇന്ത്യയെ പുറത്താക്കാന്‍ വിന്‍ഡീസിനോടു തോറ്റു കൊടുക്കണമായിരുന്നു’: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: അടുത്തിടെ സമാപിച്ച ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ചവരില്‍ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടമുയര്‍ത്താന്‍ കാരണം ദക്ഷിണാഫ്രിക്കയുടെ വങ്കത്തരമാണെന്ന് വോണിന്റെ പരിഹാസം. ‘സ്റ്റിക് ടു ക്രിക്കറ്റ്’ പോഡ്കാസ്റ്റിലായിരുന്നു കമന്റേറ്റര്‍ കൂടിയായ വോണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിവാദ പ്രസ്താവന നടത്തിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു നല്ല അവസരമുണ്ടായിരുന്നു. സൂപ്പര്‍ എട്ടില്‍ വെസ്റ്റിന്‍ഡീസിനോടു തോറ്റു കൊടുത്തിരുന്നെങ്കില്‍ ഇന്ത്യയുടെ വഴിയടയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ടൂര്‍ണമെന്റിലെ കരുത്തരെ ഏതുവിധേനയും തുടക്കത്തിലേ പുറത്താക്കുകയാണ് Read More…

Featured Sports

‘കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല, അതുകൊണ്ട് ശൈലി മാറ്റി’: സഞ്ജുവിന് തിരുവനന്തപുരത്ത് ആവേശോജ്ജ്വല സ്വീകരണം!

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഐതിഹാസിക വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവർ ചേർന്നാണ് സഞ്ജുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. തന്നെ പിന്തുണച്ച ഏവരോടും കടപ്പാടുണ്ടെന്നും ഈ ലോകകപ്പ് നേട്ടം നാട്ടുകാർക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ടീമിന് Read More…

Featured Sports

തളർന്ന വീണപ്പോൾ താങ്ങായി സച്ചിൻ; സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവിന് പിന്നിലെ ‘മാസ്റ്റർ’ പ്ലാൻ!

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സച്ചിൻ തെൻഡുൽക്കറാണെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ നൽകിയ മാനസിക പിന്തുണയും മാർഗനിർദേശങ്ങളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിൽ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സംഘർഷങ്ങളിൽ നിന്ന് മോചിതനാവാൻ സച്ചിനുമായുള്ള നിരന്തര സംഭാഷണങ്ങൾ സഹായിച്ചെന്നും, ഫൈനൽ മത്സരത്തിന് ശേഷം പോലും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും സഞ്ജു നന്ദിയോടെ സ്മരിച്ചു. ലോകകപ്പിൽ വെറും Read More…

Featured Sports

ഫൈനലിനു മുമ്പ് ഹോട്ടലും ഡ്രസ്സിങ് റൂമും മാറാൻ ഇന്ത്യ; 2023-ലെ ‘ശാപം’ ഒഴിവാക്കാൻ? മോദി സ്‌റ്റേഡിയവും അത്ര രാശിയുള്ള ഇടമല്ല !

ടി20 ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീം, താമസസൗകര്യങ്ങളിലും ഡ്രസ്സിങ് റൂം ക്രമീകരണങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ക്രിക്കറ്റ് ജേർണലിസ്റ്റ് വിമൽ കുമാർ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഭാഗ്യദോഷം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്. കഴിഞ്ഞ തവണ ടീം താമസിച്ചിരുന്ന ഐടിസി നർമ്മദയ്ക്ക് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ഇന്ത്യ തങ്ങുന്നത്. 2023-ൽ ഓസ്‌ട്രേലിയയോട് Read More…

Featured Sports

ഷനാകയുടെ സിക്സർ മഴയിൽ വിറച്ച് പാകിസ്ഥാൻ; തോറ്റെങ്കിലും ലങ്കയെ വീഴ്ത്തി, പക്ഷേ സെമി കാണാതെ മടക്കം!

കൊളംബോ: ശ്രീലങ്കയെ അഞ്ച്‌ റണ്ണിനു തോല്‍പ്പിച്ചെങ്കിലും പാകിസ്‌താന്‍ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമി ഫൈനല്‍ കാണാതെ പുറത്തായി. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ 2 അവസാന ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ എട്ട്‌ വിക്കറ്റിന്‌ 212 റണ്ണെടുത്തു. ശ്രീലങ്ക ആറ്‌ വിക്കറ്റിന്‌ 207 റണ്ണുമായി പൊരുതിനിന്നു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ 147 റണ്ണില്‍ താഴെ പുറത്താക്കിയാല്‍ മാത്രമേ പാകിസ്‌താനു സെമി ഫൈനലില്‍ കടക്കാനുമായിരുന്നുള്ളു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക പൊരുതിക്കളിച്ചതോടെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ Read More…

Featured Sports

ബാറ്റെടുത്തവരെല്ലാം കത്തിക്കയറി; ഇന്ത്യയ്ക്ക് 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഒരു ജയം അകലെ സെമി

ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 256 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ്‌ കളി ആവേശകരമാക്കിയത്‌. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. Read More…

Featured Sports

“അവരെ ശ്വാസം വിടാൻ അനുവദിക്കൂ!”; തോറ്റമ്പിയ ഇന്ത്യൻ ടീമിനെ ട്രോളി പാക് താരം മുഹമ്മദ് യൂസഫ്, ആമിറിന്റെ പ്രവചനം ഫലിക്കുന്നുവോ?

അഹമ്മദാബാദ്, ഫെബ്രുവരി 22: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ ഐസിസി ടി20 ലോകകപ്പ് 2026 സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ മുൻ പാകിസ്ഥാൻ ഇതിഹാസം മുഹമ്മദ് യൂസഫ് പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനെ പരിഹസിച്ച യൂസഫ്, ഇന്ത്യയുടെ ഈ തോൽവിക്ക് പിന്നിൽ മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറാണെന്ന് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മുഹമ്മദ് യൂസഫ് ഇന്ത്യൻ ടീമിനെ ട്രോളിയത്. മുഹമ്മദ് ആമിർ കളിക്കാരനായിരുന്നപ്പോൾ Read More…

Sports

ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിക്യം; ആശങ്കയും ആനുകൂല്യവും, ‘വലംകൈ’ തുണച്ചാല്‍ സഞ്‌ജുവിന്‌ നറുക്കു വീഴും

അഹമ്മദാബാദ്‌: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ എട്ട്‌ മത്സരം ഇന്നു നടക്കും. നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. കഴിഞ്ഞ ലോകകപ്പ്‌ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ്‌ ഇന്ത്യ ജേതാക്കളായത്‌. ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാനുറച്ചാണ്‌ എയ്‌ദീന്‍ മാര്‍ക്രവും സംഘവും കളിക്കുക. കിരീടം നിലനിര്‍ത്താനുറച്ചാണു സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുക. ഇവിടെ വൈകിട്ട്‌ നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച സ്‌കോറുകള്‍ പിറന്നു. പിന്തുടര്‍ന്നു നേടാനും മികച്ച പിച്ചാണിത്‌. കറുത്ത മണ്ണിന്റെ പ്രതലത്തിലാണു Read More…

Featured Sports

‘അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച, പിന്നെ നിലംതൊട്ടില്ല..’: കങ്കാരുക്കള്‍ക്ക് ലോകകപ്പ് ശാപം?

ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. 2023-ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കിരീടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് മിച്ചൽ മാർഷ് പോസ് ചെയ്തതാണ് ടീമിന് ‘ലോകകപ്പ് ശാപ’മായി മാറിയതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ സംഭവത്തിന് ശേഷം പ്രധാനപ്പെട്ട ആറ് ഐസിസി ടൂർണമെന്റുകളിൽ നിന്നാണ് ഓസ്‌ട്രേലിയ പുറത്തായതെന്നും, മികച്ച ബൗളർമാരുടെ അഭാവവും ബാറ്റിംഗ് നിരയുടെ പരാജയവുമാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ Read More…