കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ വീണ്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് നൽകി നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് മടങ്ങുകയായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും താരം ‘ഡക്ക്’ ആയി. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ Read More…
Tag: T20 World Cup 2026
ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോയാൽ എന്ത് സംഭവിക്കും? സൂപ്പർ 8 സാധ്യതകൾ ഇങ്ങനെ
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് കടുത്ത മഴ ഭീഷണിയാണുള്ളത്. 90 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാക്കുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. നിലവിൽ രണ്ട് ടീമുകളും ടൂർണമെന്റിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. സൂപ്പർ 8 ഘട്ടത്തിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിൽ ഈ മത്സരഫലം നിർണ്ണായകമാകും. മഴ മൂലം മത്സരം നടന്നില്ലെങ്കിൽ: മഴ കാരണം മത്സരം Read More…
ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ പേടിസ്വപ്നമായി സിംബാബ്‌വെ; ഒരിക്കല്‍പോലും തോല്‍പ്പിക്കാനായിട്ടില്ല !
ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ 100 ശതമാനം വിജയമെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് സിംബാബ്‌വെ നിലനിർത്തി. ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച ഏക ടീമെന്ന നേട്ടവും ഇതോടെ സിംബാബ്‌വെക്ക് സ്വന്തമായി. കൊളംബോയിൽ നടന്ന മത്സരത്തിൽ 23 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെയാണ് 2007-ൽ തുടങ്ങിയ ഈ അജയ്യ മുന്നേറ്റം അവർ തുടരുന്നത്. വിവിധ ഫോർമാറ്റുകളിൽ ലോകകിരീടങ്ങൾ അണിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയക്ക് മുന്നിൽ സിംബാബ്‌വെ ഒരു കീറാമുട്ടിയായി തുടരുകയാണ്. രണ്ട് മത്സരങ്ങൾ, രണ്ട് വിജയം – ഇതൊരു Read More…
‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി
ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…
പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?
ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…
ബാറ്റിങ്ങിൽ വിറച്ച് ഇന്ത്യ, ഒറ്റക്ക് പൊരുതി സൂര്യ; പക്ഷേ ബൗളിങ്ങിൽ വിറപ്പിച്ചു; ടി20 ലോകകപ്പിൽ യു.എസ്.എ.ക്കെതിരേ ജയം
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പേരുകേട്ട ഇന്ത്യൻ ടീമിനെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. 29 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുക്കിയ യുഎസ്എയ്ക്ക് പക്ഷേ ബാറ്റിങ്ങിൽ ആ മികവ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്താനേ അവർക്കായുള്ളൂ. പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞൻമാരായ യു.എസിന് മുമ്പിൽ അടിപതറുന്നതാണ് ഇന്ന് മുംബൈയിൽ Read More…
ബംഗ്ലാദേശ് ഇന്ത്യയിലേക്കില്ല; ലോകകപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആദ്യരാജ്യമല്ല, ഏതൊക്കെയാണ് ആ രാജ്യങ്ങള്‍
ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബി.സി.ബിയുടെ അഭ്യര്‍ഥന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചിരുന്നു.ഇന്ത്യയില്‍ കളിക്കാനില്ലെങ്കില്‍ ലോകകപ്പില്‍നിന്നു പുറത്താക്കുമെന്ന് ഐ.സി.സി. ബംഗ്ലാദേശിനോടു വ്യക്തമാക്കി. തീരുമാനമെടുക്കാന്‍ ഇന്നലെ വരെയാണു സമയമനുവദിച്ചത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍നിന്നു തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് ബി.സി.ബി. അഭ്യര്‍ഥിച്ചത്. Read More…






