Crime

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം അടുത്ത് പായ വിരിച്ചു കിടന്നുറങ്ങിപ്പോയി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനോടുചേര്‍ന്നു പായ വിരിച്ചു കിടന്നുറങ്ങിപ്പോയ യുവാവ് പിടിയില്‍. പ്രഭാത സവാരിക്കിറങ്ങിയവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളയില്‍ പോലീസാണ് യുവാവിനെ പിടികൂടിയത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്.

മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പായ വിരിച്ചു കിടന്നുറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്ന റാഫിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയുമായി.