Crime

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടശേഷം അടുത്ത് പായ വിരിച്ചു കിടന്നുറങ്ങിപ്പോയി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനോടുചേര്‍ന്നു പായ വിരിച്ചു കിടന്നുറങ്ങിപ്പോയ യുവാവ് പിടിയില്‍. പ്രഭാത സവാരിക്കിറങ്ങിയവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളയില്‍ പോലീസാണ് യുവാവിനെ പിടികൂടിയത്. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) പിടിയിലായത്. മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് കഞ്ചാവ് ഇലകള്‍ ഉണങ്ങാനായി നിരത്തിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ പായ വിരിച്ചു കിടന്നുറങ്ങുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്ന റാഫിയുടെ Read More…

Crime

പോക്കറ്റ് മണിക്കായി കഞ്ചാവ് കാരിയര്‍ ? 37 കിലോയുമായി വിദ്യാർഥിനിയടക്കം യുവതികൾ പിടിയിൽ

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ്‌ വേട്ട. 37 കിലോ കഞ്ചാവുമായി രണ്ടു സ്‌ത്രീകള്‍ പിടിയില്‍. ബംഗാളിൽനിന്ന് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികൾ പിടിയിലായി. പശ്‌ചിമ ബംഗാളിലെ മുര്‍ഷിദാബാദ്‌ സ്വദേശിനികളായ സോണിയ സുല്‍ത്താന്‍, അനിത കാതൂണ്‍ എന്നിവരാണു പിടിയിലായത്‌. ഇവരെ വിശദമായി ചോദ്യംചെയ്യാന്‍ പോലീസ്‌ സ്‌റ്റേഷനിലേക്കു മാറ്റി. ഇന്നലെ രാവിലെ പത്തോടെ ഐലന്‍ഡ്‌ എക്‌സ്പ്രസിലാണ്‌ ഇരുവരും മുര്‍ഷിദാബാദില്‍ നിന്നെത്തിയത്‌. മൂന്നു ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്‌. ഇതു വാങ്ങാനുള്ളവരെകാത്ത്‌ പ്ലാറ്റ്‌ഫോമില്‍ Read More…