Featured Oddly News

മാജിക് മഷ്‌റൂം കഴിച്ച് മയങ്ങി, പറക്കലിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കാന്‍ ശ്രമിച്ച് പൈലറ്റ്; ഒഴിവായതു വന്‍ദുരന്തം

ന്യൂയോര്‍ക്ക്: മാജിക് മഷ്‌റൂം കഴിച്ച് മയക്കത്തിലായിരുന്ന, ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പൈലറ്റ് അലാസ്‌ക എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. 83 യാത്രക്കാരും ജീവനക്കാരുമായി സിയാറ്റിലില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കുകയായിരുന്ന വിമാനം തകര്‍ക്കാനാണു ശ്രമം നടന്നത്.

കോക്ക്പിറ്റിലെ ഒരു ജമ്പ് സീറ്റില്‍ ഇരിക്കുകയായിരുന്ന ജോസഫ് എമേഴ്‌സണ്‍ എന്ന പൈലറ്റ് അടിയന്തരഘട്ടത്തില്‍ എന്‍ജിനുകള്‍ ഓഫ് ചെയ്യാനുള്ള ഹാന്‍ഡിലുകള്‍ താഴേക്കു വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന്റെ ഇടപെടല്‍ മൂലമാണ് അപകടം ഒഴിവായത്.

2023 ഒക്‌ടോബറില്‍ അലാസ്‌കയുടെ പ്രാദേശിക അനുബന്ധ കമ്പനിയായ ഹൊറൈസണ്‍ എയര്‍ നടത്തുന്ന എംബ്രയര്‍ ഇ.75 റീജിയണല്‍ ജെറ്റിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന് വിമാനം പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തശേഷം, എമേഴ്‌സണെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുമ്പ് താന്‍ കഴിച്ച ‘മാജിക് മഷ്‌റൂമി’ന്റെ സ്വാധീനത്തിലായിരുന്നു താനെന്നു എമേഴ്‌സണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.