Health

നിങ്ങളുടെ അടുക്കളയിലെ ഈ സാധനങ്ങള്‍ ക്യാന്‍സറിന് കാരണമാകും

നമ്മുടെ അടുക്കളയിലെ പല നിത്യോപയോഗ സാധാനങ്ങളും ചില പാചകരീതികളും ആരോഗ്യത്തെ അപകടത്തിലാക്കുന്നതാണ്. ഇവ ക്യാന്‍സറിന് തന്നെ കാരണമായേക്കാം. ഇത്തരം രീതികളോടും വസ്തുക്കളോടും ബുദ്ധിപരമായ അകലം പാലിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

ഉരുളക്കിഴങ്ങ് ചിപ്പ്‌സ്

വറുക്കുകയോ ബേക്കിംഗ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്വഭാവികമായി രൂപം കൊള്ളുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത് ബ്രഡ് എന്നിവയില്‍ സാധാരണയായി ഇത് കാണപ്പെടുന്നു. അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഭക്ഷണം ആവിയില്‍ വേവിക്കുകയോ തിളപ്പിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ചെയ്യാം.

ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന മാംസങ്ങള്‍

ഗ്രില്ലിംഗ് അല്ലെങ്കില്‍ ബാര്‍ബിക്യൂ പോലെയുള്ള ഉയര്‍ന്ന താപനിലയില്‍ മാംസം പാകം ചെയ്യുമ്പോള്‍ രൂപം കൊള്ളുന്ന ഒരുകൂട്ടം രാസവസ്തുക്കളാണ് പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍. ഇവ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മാംസം അമിതമായി വേവിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

സംസ്‌ക്കരിച്ച മാംസം

ബേക്കണ്‍, ഹോട്ട് ഡോഗ് തുടങ്ങി സംസ്‌കാരിച്ച മാംസങ്ങളില്‍ പ്രിസര്‍വേറ്റീവുകളായി സോഡിയം നൈട്രെറ്റുകളും നൈട്രേറ്റുകളും സാധാരണമായി ഉപയോഗിക്കുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുമ്പോഴും സംസ്‌കാരിക്കുമ്പോഴും ഈ സംയക്തങ്ങള്‍ ചില പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ നൈട്രോസെമയന്‍സ് ഉണ്ടാകാം. ഇവ അപകടകാരികാളണ്. നൈട്രേറ്റ് ഉള്ള സംസ്‌കാരിച്ച മാംസത്തിന്റെ അമിതമായ ഉപയോഗം കുറയ്ക്കുക.

പ്ലാസ്റ്റിക്ക്

ഭക്ഷണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയില്‍ സാധാരണകാണപ്പെടുന്ന ഒരു സിന്തറ്റിക് രാസവസ്തുവാണ് ബിസ്‌ഫെനോള്‍ എ. പാത്രങ്ങള്‍ ചൂടാക്കുകയോ ഉയര്‍ന്ന താപനിലയില്‍ തുറന്നുകാട്ടപ്പെടുകയോ ചെയ്യുമ്പോള്‍ ഇവ ഭക്ഷണവസ്തുക്കളിലേയ്ക്ക് കടക്കുന്നു. ഇവ ക്യാന്‍സറിന് കാരണമാകുന്നവയാണ്. പ്ലാസ്റ്റിക് ഫുഡ് റാപ്പിന്റെയും പാക്കേജിംഗ് മെറ്റീരിയലുകളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒരുകൂട്ടം രാസവസ്തുക്കളാണ് താലേറ്റുകള്‍. ഇവയും ആഹാരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇവ അര്‍ബുദത്തിന് കാരണമായേക്കാം എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കീടനാശിനി

പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധ്യതയുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്നവയാണ്. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കീടനാശിനിയുടെ അംശം കുറയ്ക്കുന്നതിന് നന്നായി വെള്ളത്തില്‍ കഴുകി എടുക്കുക ഒപ്പം ജൈവ ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.

അണുനാശിനി

ഫോര്‍മാല്‍ഡിഹൈഡ് ചില ഭക്ഷണങ്ങളില്‍ പ്രിസര്‍വേറ്റീവായും അടുക്കളയില്‍ അണുനാശിനിയായും ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഫോര്‍മാല്‍ഡിഹൈഡിന്റെ കുറഞ്ഞ അളവിലുള്ള ഉപയോഗം പൊതുവെ സുരക്ഷിതമായി കണക്കാക്കുന്നു. എന്നാല്‍ അളവ് കൂടിയാല്‍ അത് ക്യാന്‍സറിന് കാരണമാകാം.