ഇന്ത്യക്കാർക്ക് കൊറിയൻ ഗ്ലാസ് സ്കിൻ നേടാനാകുമോ? അസാധ്യമാണെന്ന് ഡെർമറ്റോളജിസ്റ്റ്, എന്നാല്‍ വേറെ വഴിയുമുണ്ട്- വീഡിയോ
Posted onAuthorAksaComments Off on ഇന്ത്യക്കാർക്ക് കൊറിയൻ ഗ്ലാസ് സ്കിൻ നേടാനാകുമോ? അസാധ്യമാണെന്ന് ഡെർമറ്റോളജിസ്റ്റ്, എന്നാല്‍ വേറെ വഴിയുമുണ്ട്- വീഡിയോ
കൊറിയൻ സിനിമകളും ടിവി പരമ്പരകളും ഇന്ത്യയിൽ തരംഗമായതോടെ, പുതിയ യുവതലമുറ (Gen Z) കൊറിയക്കാരുടെ ആകർഷകമായ ‘ഗ്ലാസ് സ്കിൻ’ (Glass Skin) നേടാനുള്ള ശ്രമത്തിലാണ്. തിളക്കമുള്ള ചർമ്മം നേടുന്നതിനായി എല്ലാവരും സലൂണുകളിലേക്ക് ഓടുകയും ചെലവേറിയ ചികിത്സകൾക്കായി വലിയ തുക ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ എത്ര പണം ചെലവഴിച്ചാലും, നിങ്ങൾക്ക് കൃത്യമായ കൊറിയൻ ‘ഗ്ലാസ് സ്കിൻ’ ലഭിച്ചെന്ന് വരില്ല. എന്നാല്‍ മികച്ച തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനുള്ള ഒരു പ്രായോഗികമായ വിദ്യ ഡെർമറ്റോളജിസ്റ്റ് ഡോ. ഗരേക്കർ പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ഒരു പ്രധാന സത്യവും അവർ വെളിപ്പെടുത്തി: “ഇന്ത്യക്കാർക്ക് കൃത്യമായ കൊറിയൻ ‘ഗ്ലാസ് സ്കിൻ’ നേടാൻ കഴിയില്ല – എത്ര ചികിത്സകൾ ചെയ്താലും ചർമ്മ സംരക്ഷണ രീതികൾ പിന്തുടർന്നാലും ഇത് സത്യമാണ്. നിങ്ങൾക്ക് കൊറിയൻ ‘ഗ്ലാസ് സ്കിൻ’ വേണമെന്നുണ്ടോ? എങ്കിൽ ഏറ്റവും എളുപ്പമുള്ള വിദ്യ ഞാൻ പറഞ്ഞുതരാം. ഒരു ചർമ്മ സംരക്ഷണ രീതിയും ചികിത്സയും ആവശ്യമില്ല. കാരണം, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് കൊറിയൻ ‘ഗ്ലാസ് സ്കിൻ’ നേടാൻ കഴിയില്ല. എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ചോദിച്ചാൽ, ഞാൻ രണ്ട് പ്രധാന കാരണങ്ങൾ പറയാം,” അവർ വ്യക്തമാക്കുന്നു.
പ്രധാന കാരണം ജനിതകപരവും, കാലാവസ്ഥാപരവുമായ വ്യത്യാസങ്ങളാണ് എന്ന് ഡോ. ഗരേക്കർ വിശദീകരിച്ചു. കൊറിയക്കാരെ അപേക്ഷിച്ച് നമ്മുടെ സെബേഷ്യസ് ഗ്രന്ഥികളുടെയും പ്രവർത്തനം വളരെ കൂടുതലാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമെന്ന് അവർ വെളിപ്പെടുത്തി. ഇത് സ്വാഭാവികമായും വലിയ സുഷിരങ്ങളിലേക്ക് (larger pores) നയിക്കുന്നു. അതിനാൽ, ഈ സുതാര്യമായ, ഗ്ലാസ് പോലെയുള്ള പ്രഭാവം നേടുക എന്നത് അസാധ്യമാക്കുന്നു. കൂടാതെ, ഇന്ത്യക്കാർക്ക് മെലാനിൻ കൂടുതലായതിനാൽ കറുപ്പ് നിറം, അസമമായ ചർമ്മ ടോൺ, പിഗ്മെന്റേഷൻ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യക്കാരിൽ ഡെർമിസ് അഥവാ ചർമ്മത്തിന്റെ രണ്ടാമത്തെ പാളിക്ക് കട്ടി കൂടുതലാണ് എന്നും ഡോ. ഗരേക്കർ പറഞ്ഞു.
ഇത് വാർദ്ധക്യം, ചുളിവുകൾ എന്നിവയെ വൈകിപ്പിക്കുമെങ്കിലും, ചർമ്മത്തിന്റെ ഘടനയിലെ (texture) പ്രശ്നങ്ങൾക്കും പിഗ്മെന്റേഷനും കാരണമാകുന്നു. “കാലാവസ്ഥയുടെ കാര്യത്തിൽ, നമ്മുടെ ഉയർന്ന യുവി സൂചികയും ഉയർന്ന അന്തരീക്ഷ മലിനീകരണവും ഇന്ത്യൻ ചർമ്മത്തിന് നിലനിൽപ്പിനുള്ള വെല്ലുവിളിയാണ്,” അവർ കൂട്ടിച്ചേർത്തു. ചുരുക്കത്തില്‍”നിങ്ങൾക്ക് കൊറിയൻ ‘ഗ്ലാസ് സ്കിൻ’ നേടാൻ കഴിയില്ല,” ഡോ. ഗരേക്കർ പറഞ്ഞു.
എങ്കിലും, ഇന്ത്യക്കാർക്ക് “ഇന്ത്യൻ ഗോൾഡൻ ഗ്ലോ (Indian golden glow)” ലക്ഷ്യമിടാമെന്ന് അവർ നിർദ്ദേശിച്ചു. അതിനായി ദിവസവും സൺസ്ക്രീൻ ഉപയോഗിക്കാനും, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സൗമ്യമായ AHA BHA കെമിക്കൽ എക്സ്ഫോളിയേഷൻ ചെയ്യാനും, നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ റെറ്റിനോയിഡ് കണ്ടെത്താൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കാനും അവർ ശുപാർശ ചെയ്യുന്നു.
അടുകളയില് പാത്രം കഴുകുന്നതിനായി പലതരത്തിലുള്ള ഡിഷ് വാഷ് സോപ്പുകള്‍ നമ്മള് ഉപയോഗിക്കാറില്ലേ? ഇത് ഉപയോഗിക്കുന്നത് വളരെ സൗകര്യപ്രദമാണെങ്കിലും പരിസ്ഥിതിയിലും ആരോഗ്യത്തിലുമെല്ലാം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പല പരമ്പരാഗത ഡിഷ് വാഷിങ് സോപ്പുകളിലും സള്‍ഫേറ്റുകള്‍ ഫോസ്ഫേറ്റുകള്‍ , കൃത്രിമ സുഗന്ധങ്ങള്‍ പോലുള്ള സിന്തറ്റിക് രാസവസ്തുക്കള്‍ അടങ്ങിയട്ടുണ്ട്. ഇത് ഭക്ഷണത്തിനോടൊപ്പം ഉള്ളിലെത്തുമ്പോള്‍ ക്രമേണ അലര്‍ജി, ഹോര്‍മോണ്‍ തകരാറുകള്‍ പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പല ഡിഷ് സോപ്പുകളിലും ആല്‍ക്കഹോളുകളും സള്‍ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഈര്‍പ്പം വരണ്ടതാക്കുന്നു, സോപ്പിലെ ചായങ്ങള്‍ Read More…
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് എത്രയും പെട്ടന്ന് നിര്‍ത്തുന്നോ അത്രയും ശരീരത്തിന് നല്ലതാണ്. എന്നാല്‍ മദ്യപാനം നിര്‍ബന്ധമായും നിര്‍ത്താനുള്ള ഒരു പ്രായം ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു പ്രായത്തിന് ശേഷം മദ്യപിക്കുന്നത് ശരീരത്തിന് സാധാരണയുണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം പറയുന്നു. ആളുകളുടെ മദ്യത്തോടുള്ള പ്രതികരണം അവരുടെ പ്രായത്തിനനുസരിച്ച് മാറുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിന്റെ പഠനം പറയുന്നു. 65 വയസിന് ശേഷം ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യും. Read More…
സ്ഥിരമായ ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ തലയിണക്കവറിനെ ഒന്ന് സംശയിച്ചുകൊള്ളു. ബെഡ് ഷീറ്റ് മാറ്റുമ്പോഴും പലരും തലയിണക്കവര്‍ മാറ്റാറില്ല. ഇത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഈ തലയിണക്കവര്‍ നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയ്ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചൊലുത്താന്‍ കഴിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ Read More…