ഇന്ത്യയുടെ ‘സ്വർഗ്ഗത്തിലേക്കുള്ള പാത’: നിങ്ങളെ അതിശയിപ്പിക്കുന്ന 30 കിലോമീറ്റർ ഡ്രൈവ്
Posted onAuthorAksaComments Off on ഇന്ത്യയുടെ ‘സ്വർഗ്ഗത്തിലേക്കുള്ള പാത’: നിങ്ങളെ അതിശയിപ്പിക്കുന്ന 30 കിലോമീറ്റർ ഡ്രൈവ്
ഗുജറാത്തിലെ കച്ചിലുള്ള ‘റോഡ് ടു ഹെവൻ’ (സ്വർഗ്ഗത്തിലേക്കുള്ള വഴി) അതിന്റെ മനോഹരമായ കാഴ്ചകൾക്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ടതാണ്. ചക്രവാളം അനന്തമായി മുന്നോട്ട് നീങ്ങുന്നതും ചുറ്റുമുള്ള പ്രകൃതി ഒരു ചിത്രത്തിലെന്നപോലെ മാറുന്നതും കാണുന്നതിന് ഒരുതരം മാന്ത്രികതയുണ്ട്. ഇന്ത്യയിൽ അത്തരത്തിലുള്ള നിരവധി റോഡുകളുണ്ട്, എന്നാൽ അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഗുജറാത്തിലെ കച്ചിലുള്ള ‘റോഡ് ടു ഹെവൻ’.
റാൻ ഓഫ് കച്ചിലൂടെ 30 കിലോമീറ്റർ നീളുന്ന ഈ റോഡ്, യുനെസ്കോ ലോക പൈതൃക സ്ഥലമായ ധോളവീരയിലേക്ക് നയിക്കുന്നു. അതിമനോഹരമായ കാഴ്ചകളുള്ള ഈ റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായ ഒരു യാത്രാനുഭവമാണ്.
റോഡ് ടു ഹെവൻ
‘റോഡ് ടു ഹെവൻ’ അതിന്റെ മനോഹരമായ കാഴ്ചകൾക്ക് മാത്രമല്ല, അതുല്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ടതാണ്. വർഷത്തിലെ ചില സമയങ്ങളിൽ വെള്ളത്തിന് മുകളിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു തോന്നൽ നൽകിക്കൊണ്ട് ഇത് ഉപ്പളങ്ങൾക്കും തടാകങ്ങൾക്കും സമീപത്തുകൂടിയാണ് പോകുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വർദ്ധിച്ചുവരുന്ന പ്രചാരം ഇതിനെ കച്ചിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു പ്രതീകമാക്കി മാറ്റി, ഇത് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.
കാഴ്ചയുടെ സൗന്ദര്യത്തിനപ്പുറം, ഈ റോഡിന് സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. കരകൗശല വസ്തുക്കൾക്കു പേരുകേട്ട ഖാവ്ദ ഗ്രാമത്തെ പുരാതന സിന്ധു നദീതട സംസ്കാര കേന്ദ്രമായ ധോളവീരയുമായി ഇത് ബന്ധിപ്പിക്കുന്നു. 2023-ലെ ജി 20 ഉച്ചകോടിയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടതോടെ ഇതിന്റെ പ്രാധാന്യം വർദ്ധിച്ചു, ഇത് ഒരു പ്രധാന പൈതൃക, ടൂറിസ്റ്റ് പാതയായി മാറി. ഇതിന് പിന്നാലെ സർക്കാർ ഈ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെ ആകർഷിച്ചു. യാത്രാവിവരണങ്ങൾ പങ്കുവെക്കുന്ന കനിഷ്ക് ഗുപ്ത ഈ മനോഹരമായ റോഡിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
ഈ ക്ലിപ്പ് റോഡിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും കാഴ്ചകളും കാണിച്ചു. നമ്മളിലെ യാത്രികർക്ക് അതിനെക്കുറിച്ച് വാചാലരാകാതിരിക്കാൻ കഴിയില്ല. ക്ലിപ്പിനൊപ്പമുള്ള വാചകം ഇങ്ങനെയായിരുന്നു, “സ്വർഗ്ഗത്തിലേക്ക് നേരെ നയിക്കുന്നതായി തോന്നുന്ന ഒരു റോഡ് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കച്ചിലെ ‘റോഡ് ടു ഹെവൻ’ ഇന്ത്യയിലെ ഏറ്റവും അതിമനോഹരമായ റോഡുകളിൽ ഒന്നാണ്”.
‘റോഡ് ടു ഹെവൻ’ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്. രാവിലെയും വൈകുന്നേരവും തണുപ്പുള്ള കാലാവസ്ഥയായതിനാൽ ശൈത്യകാലത്ത് ഈ വിശാലമായ മരുഭൂമിയുടെ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. ഈ കാലയളവിൽ നടക്കുന്ന റാൻ ഉത്സവം, നൃത്തങ്ങളും കരകൗശല വിപണികളും പ്രാദേശിക വിഭവങ്ങളും നക്ഷത്രനിബിഡമായ രാത്രിയിലെ താമസവുമൊക്കെയായി ഈ പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരം പ്രദർശിപ്പിക്കുന്നു.
കൂടാതെ, തെളിഞ്ഞ ശൈത്യകാലത്തെ ആകാശം, ഉപ്പളങ്ങൾക്ക് മുകളിലൂടെയുള്ള അസ്തമനത്തിന്റെയും ഉദയത്തിന്റെയും മനോഹരമായ ചിത്രങ്ങൾ എടുക്കാൻ അവസരമൊരുക്കുന്നു. കഠിനമായ വേനൽക്കാല മാസങ്ങളിലോ പ്രവചിക്കാൻ കഴിയാത്ത മൺസൂൺ കാലത്തോ സന്ദർശിക്കുന്നത് ഒഴിവാക്കുക, കാരണം അപ്പോൾ പ്രദേശം ചെളിക്കുണ്ടായി യാത്രയ്ക്ക് തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.
ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ആരുടേയും കുറ്റമല്ല. പക്ഷേ ദാരിദ്ര്യത്തില്‍ എന്നും ജീവിക്കേണ്ടി വന്നാല്‍ അത് നിങ്ങളുടെ കുറ്റം തന്നെയാണ്. ഹിമാചല്‍ പ്രദേശിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചു ജീവിക്കേണ്ടി വരികയും ഒടുവില്‍ കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പിന്‍ബലത്തില്‍ ദാരിദ്ര്യത്തെ മറികടക്കുകയും അക്ഷീണ പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഡോക്ടറാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത യുവതിയുടെ കഥ അനേകര്‍ക്ക് പ്രചോദനമാണ്. വിജയിക്കാന്‍ അക്ഷീണം പരിശ്രമിച്ച പിങ്കി ഹരിയാന് എന്ന യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടുകയാണ്.ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലെ ഒരു Read More…
സൗന്ദര്യത്തെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കാഴ്ചപ്പാടുകളെ നിശബ്ദമായി വെല്ലുവിളിച്ചുകൊണ്ട്, ഇന്ത്യൻ വധുവായ മഹിമ ഘായ് തന്റെ വിവാഹവേദിയിലേക്ക് കടന്നുവന്നത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. വിഗ്ഗുകളോ കൃത്രിമ മുടിയോ ഉപയോഗിച്ച് തന്റെ തലയില്‍ മുടിയില്ലാത്ത അവസ്ഥ മറച്ചുവെക്കാൻ ശ്രമിക്കാതെ, മൊട്ടയടിച്ച തലയുമായി ആത്മവിശ്വാസത്തോടെ അവൾ അതിഥികൾക്കിടയിലൂടെ നടന്നുനീങ്ങി. ശാന്തവും ദൃഢവുമായ ആ പുഞ്ചിരി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അലോപ്പീസിയ (Alopecia) എന്ന അവസ്ഥയെക്കുറിച്ചും, സ്വയം അംഗീകരിക്കുന്നതിനെക്കുറിച്ചും, സ്വന്തം ഇഷ്ടപ്രകാരം സുന്ദരിയായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചും വലിയ Read More…
കഴിവുകെട്ടവനെന്നും ഒന്നിനും കൊള്ളാത്തവനെന്നും സ്വന്തം പിതാവ് പരിഹസിച്ചയാള്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ പണക്കാരന്. ചെറുപ്പകാലത്ത് പിതാവിന്റെ നിന്ദയും പരിഹാസവും പീഡനവും ഏല്‍ക്കേണ്ടി വന്നയാള്‍ ഇപ്പോള്‍ 342 ബില്യണ്‍ ഡോളറിന്റെ സ്വത്തുടമയാണ്. പിതാവിന് തീരെ ഇഷ്ടമില്ലാതിരുന്ന ഈ മകന് ബാല്യത്തിലെ ഏറെ വേദനാജനകമായ ഓര്‍മ്മകളുണ്ടെങ്കിലും തന്നെ രൂപപ്പെടുത്തുന്നതില്‍ പിതാവ് വഹിച്ച പങ്കിനെ അവഗണിക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്കിനെക്കുറിച്ചാണ്. ചെറിയ പ്രതിസന്ധി വന്നാല്‍ പോലും തളര്‍ന്നു പോകുന്ന അനേകര്‍ക്ക് പ്രചോദനമാണ് എലോണ്‍ Read More…