വെള്ളത്തില്‍ വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് വളർത്തുനായ; ഹൃദയം തൊടുന്ന വീഡിയോ
Posted onAuthorAksaComments Off on വെള്ളത്തില്‍ വീഴാനൊരുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് വളർത്തുനായ; ഹൃദയം തൊടുന്ന വീഡിയോ
വളർത്തുനായ വലിയ ഒരു അപകടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ചു. അമ്മ വീടിന്റെ പിന്നാമ്പുറത്ത് ചരിഞ്ഞ ഒരു സ്ഥലത്തിനടുത്തുവെച്ച് തുണികൾ കഴുകുന്നതിനിടയിലാണ് സംഭവം. തൊട്ടുമുന്നില്‍ വെള്ളമൊഴുകുന്ന ഒരു ചെറിയ തോടുമുണ്ട്. കുഞ്ഞ് ഒരു സ്ട്രോളറിൽ ഇരിക്കുകയായിരുന്നു, നായ സമീപത്തായി വിശ്രമിക്കുകയും. പെട്ടെന്ന്, സ്ട്രോളർ തോട്ടിലേക്ക് അപകടകരമാം വിധം ഉരുളാന്‍ തുടങ്ങി. ഇത് കണ്ടയുടൻ നായ കുതിച്ചെഴുന്നേറ്റ് തോട്ടിലേയ്ക്ക് ചാടി സ്ട്രോളർ തടഞ്ഞു പിടിച്ച് തള്ളിമാറ്റി. അങ്ങനെ സ്ട്രോളര്‍ മറിയാതെ കുഞ്ഞിനെ സംരക്ഷിച്ചു.
“നായകൾ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്. ദയയും സ്നേഹവും, വിശ്വസ്തതയും കരുതലും”. ഒരു ഉപഭോക്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടു. “വളരെ നല്ലതും മനോഹരവുമായ കാര്യം”.”നമുക്ക് ഒരൊറ്റ ഹൃദയമേയുള്ളൂ, ഡോഗേഷ് ഭായ് (സഹോദരാ). എത്ര തവണയാണ് നിങ്ങൾ അത് കീഴടക്കുന്നത്?”
“അതുകൊണ്ടാണ് എനിക്ക് മനുഷ്യരെക്കാൾ നായകളെ ഇഷ്ടം”.
“അവർ ദൈവമാണ്. ദൈവം അമ്പലങ്ങളിൽ മാത്രമല്ല, മൃഗങ്ങളുടെ രൂപത്തിൽ ഇവിടെയുമുണ്ട്”.”മനുഷ്യരെക്കാൾ നല്ലത് മൃഗങ്ങളാണ്,” -ഇങ്ങനെപോകുന്നു കമന്റുകള്‍.
ഈ വർഷം ആദ്യം, ഋഷികേശിൽ ഒരു തെരുവ് നായയിൽ നിന്ന് കുട്ടികളെ വീരശൂരമായി സംരക്ഷിച്ച ഒരു ജർമ്മൻ ഷെപ്പേർഡ് വൈറലായിരുന്നു. ഒരു പാർപ്പിട സമുച്ചയത്തിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോയിൽ, നായ ഒരു ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി തെരുവ് നായയെ ഓടിക്കുന്നത് കാണാം. അതിന് മുമ്പ്, ലെബനനിൽ ഒരു മാലിന്യ സഞ്ചിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ഒരു തെരുവ് നായ രക്ഷിച്ചിരുന്നു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മുഴുവൻ. ഇന്ത്യയിലും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിനായി വന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവൻ സച്ചിൻ പങ്കജ്ഭായ് മോദി തന്റെ സുഹൃത്തുക്കളോടൊപ്പം ഭജനകൾ ആലപിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സച്ചിന്റെയും സുഹൃത്തുക്കളുടെയും ഭജന തന്നെയാണ് ഈ കുംഭമേളയുടെ ഹൈലൈറ്റ്. View this post on Instagram A post shared by Zee News (@zeenews) കംപ്യൂട്ടർ എഞ്ചിനീയറായ സച്ചിൻ മോദിക്ക് ഭജനകൾ ആലപിക്കാൻ ചെറിയ പ്രായം Read More…
ഇന്ത്യയില്‍ പാര്‍ലേ ജി ബിസ്ക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരിക ബാല്യവും ചായ ഇടവേളകളുമാണ്. മിക്ക ഇന്ത്യന്‍ വീടുകളിലെയും പ്രധാന ഭക്ഷണങ്ങളില്‍ ഒന്നായ പാര്‍ലെ-ജി ബിസ്ക്കറ്റുകള്‍ ഇവിടെ ഒരിക്കലും ആഡംബര വസ്തുവായി പരിഗണിച്ചിട്ടില്ല. എന്നാല്‍, ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ അത് വില്‍ക്കപ്പെടുന്നത് യഥാര്‍ത്ഥ വിലയുടെ ഏതാണ്ട് 500 ഇരട്ടി വിലയ്ക്ക്്. ഗാസയില്‍ നിന്നുള്ള അടുത്തിടെ വൈറലായ ഒരു പോസ്റ്റില്‍, മുംബൈ ആസ്ഥാനമായ പാര്‍ലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ 24 യൂറോയ്ക്ക് (2,342 രൂപ) വില്‍ക്കുന്നതായി Read More…
ഇഷ്ടപ്പെട്ട പുരുഷന്റെ പ്രണയം നേടിയെടുക്കാന്‍ ഒരു ബ്രസീലിയന്‍ യുവതി അയാളുടെ ശ്രദ്ധയില്‍പ്പെടാന്‍ വേണ്ടി ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തത് തുടര്‍ച്ചയായി രണ്ടു വര്‍ഷം. അവസാനം യുവതിയുടെ പ്രണയം വിവാഹത്തിലെത്തി. എന്താണ് പ്രണയവും ശവസംസ്ക്കാര ചടങ്ങുമായുള്ള ബന്ധം? ഏറ്റവും രസകരം ഡാനിയേല സിഗ്നറും അപ്പോളോ സ്കറിയോട്ടും വിവാഹവേദിയില്‍ എത്തിയത് ഒരു ശവമഞ്ചത്തിലായിരുന്നു. അത് ആശ്ചര്യപ്പെടുത്തിയത് അനേകം ആളുകളെയാണ്. എന്നാല്‍ അവരുടെ അസാധാരണമായ പ്രണയകഥ അറിയുന്നവര്‍ക്ക് ആ തിരഞ്ഞെടുപ്പ് തികച്ചും അര്‍ത്ഥവത്താണെന്ന് നന്നായിട്ടറിയാം. ശവസംസ്കാര ചടങ്ങുകളുടെ ഡയറക്ടറായിരുന്ന അപ്പോളോ സ്കറിയോട്ടിനെ ദാനിയേല Read More…