Featured Oddly News

ആ വിമാനം എവിടെപോയി മറഞ്ഞു ? ഓഗസ്റ്റ് രണ്ടിന് കാണാതായ വിമാനത്തെക്കുറിച്ച് 20ദിവസം കഴിഞ്ഞിട്ടും ഒരു സൂചനയുമില്ല

രണ്ടു യാത്രക്കാരുമായി ന്യൂസൗത്ത്‌വെയ്ല്‍സിലേക്ക് പറക്കുന്നതിനിടെ കാണാതായ ചെറുവിമാനത്തിനായി 20 ദിവസം കഴിഞ്ഞിട്ടും തെരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 2 ന് കാണാതായ വിമാനം 20 കഴിഞ്ഞിട്ടും എവിടേക്ക് അപ്രത്യക്ഷമായെന്ന് ഒരു പിടിയും കിട്ടുന്നില്ല. യാത്രയ്ക്കിടെ വിമാനം ഒരു അപകട മുന്നറിയിപ്പ് സിഗ്‌നല്‍ അയയ്ക്കുകയോ റേഡിയോ ബന്ധം പുന:രാരംഭിക്കുകയോ ചെയ്തില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറിയ വിമാനം കണ്ടെത്താന്‍ നിരവധി ഏജന്‍സികള്‍ പരക്കം പായുന്നതിനിടെ ഈ നിഗൂഢത ഏവരെയും അമ്പരപ്പിച്ചു. ഓഗസ്റ്റ് 2 ന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലേക്ക് പറന്നുയര്‍ന്ന് ബാസ് കടലിടുക്കിന് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. ഗ്രിഗറി വോണ്‍ (72), പങ്കാളി കിം വാര്‍ണര്‍ (66), അവരുടെ നായ മോളി എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു.

ഉച്ചയ്ക്ക് 12:45 ന് ജോര്‍ജ്ജ് ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന്, ഹില്‍സ്റ്റണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് അവര്‍ വിക്ടോറിയയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ വൈകുന്നേരം 5 മണിയ്ക്ക് ശേഷം അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു വിവരവും കിട്ടിയിട്ടില്ല. വടക്കന്‍ ടാസ്മാനിയ, ബാസ് സ്‌ട്രെയിറ്റ്, തെക്കന്‍ വിക്ടോറിയ എന്നിവിടങ്ങളില്‍ ദമ്പതികള്‍ക്കായി പോലീസ് ബോട്ടുകള്‍, ഒരു ഹെലികോപ്റ്റര്‍, ഒരു ഫെറി എന്നിവ ഉപയോഗിച്ച് ഓസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി വിപുലമായ തിരച്ചില്‍ ആരംഭിച്ചു.

ചെറിയ വിമാനങ്ങളുടെ പ്രോട്ടോക്കോള്‍, തീരം വിടുന്നതിന് മുമ്പ് വ്യോമ സേവന കേന്ദ്രങ്ങളെ അറിയിക്കുക എന്നതാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അയയ്ക്കേണ്ട ഓട്ടോമാറ്റിക് സിഗ്‌നലുകള്‍ വിമാനം അയച്ചിട്ടില്ല എന്ന വസ്തുത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിമാനം ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെട്ടിരുന്നെങ്കില്‍ അടിയന്തര സാറ്റലൈറ്റ് ബീക്കണ്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടതായിരുന്നു, പക്ഷേ ഒന്നും കണ്ടെത്തിയില്ല. പൈലറ്റ് പ്രാദേശിക ഫ്‌ലൈയിംഗ് ക്ലബ്ബിലെ ഒരു പ്രമുഖ അംഗവും വളരെ പരിചയസമ്പന്നനുമാണ്. വിമാനം ഏകദേശം നാല് മാസം മുമ്പാണ് വാങ്ങിയത്.