ലസ്റ്റ് സ്റ്റോറീസ് ഉള്‍പ്പെടെ വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ നേടിയെടുത്ത കിയാരാ അദ്വാനിയുടെ ഗ്ളാമറസ് വേഷം കാണാന്‍ ആരാധകര്‍ ‘വാര് 2’ വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ നടിയുടെ പേര് ആലിയ എന്നായിരുന്നെന്നും താരത്തിന് ഇന്ത്യയേക്കാള്‍ പാശ്ചാത്യവേരുകളാണ് ഉള്ളതെന്നും എത്രപേര്‍ക്കറിയാം?
അലിയ അദ്വാനി എന്ന പേരിൽ ജനിച്ച ഈ നടിക്ക് ഇന്ത്യൻ, പാശ്ചാത്യ വേരുകൾ കൂടിച്ചേർന്ന സമ്പന്നവും ബഹുമുഖവുമായ ഒരു പാരമ്പര്യമുണ്ട്. പല ആരാധകരും അവളെ സിന്ധി പിതാവിന്റെ പശ്ചാത്തലവുമായി മാത്രം ബന്ധപ്പെടുത്തുമ്പോൾ, അവളുടെ അമ്മ ജനീവ ജെഫ്രിക്ക് തന്റേതായ സവിശേഷമായ സാംസ്കാരിക മിശ്രണമുണ്ട്. ജനീവയുടെ പിതാവ് ലഖ്നൗവിൽ നിന്നുള്ളയാളും, മാതാവ് സ്കോട്ടിഷ്, ഐറിഷ്, പോർച്ചുഗീസ്, സ്പാനിഷ് വംശജയുമായിരുന്നു.
സിനിമയുമായുള്ള കിയാരയുടെ ബന്ധം ഭൂതകാലത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അവളുടെ അമ്മയുടെ മുത്തച്ഛന് മുതിര്‍ന്ന നടന് സയീദ് ജാഫ്രിയുടെ സഹോദരനായി രുന്നു. ഇതിഹാസം അശോക് കുമാറിന്റെ മകള്‍ ഭാരതി ആയിരുന്നു അവളുടെ രണ്ടാനമ്മ. ഈ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും, നടി സ്വന്തം പാത കൊത്തിയെ ടുത്തു. സല്മാന് ഖാനുമായുള്ള കിയാരയുടെ ദീര്‍ഘകാല ബന്ധമാണ് നടിയുടെ ബോ ളിവുഡ് കരിയറുമായി ബന്ധപ്പെട്ട മറ്റൊരു പാളി. അവളുടെ അമ്മയും സല്‍മാനും ബാ ന്ദ്രയില്‍ ഒരുമിച്ചാണ് വളര്‍ന്നത്.
അന്നുമുതല്‍ അടുത്തിടപഴകിയിരുന്നതായി സല്മാന്ഖാന് തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ബോളിവുഡ് അരങ്ങറ്റത്തിന് മുമ്പ് ആലിയ എന്ന സ്വന്തം പേര് ‘കിയാര’ എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത് സല്‍മാനായിരുന്നു. നടിസന്തോഷത്തോടെ ഈ ഉപദേശം സ്വീകരിച്ചു. അമ്മയായ ശേഷം നടിയുടെ ആദ്യ റിലീസായിരിക്കും ഹൃത്വിക്റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിക്കുന്ന ‘വാര് 2’. ജൂണ്‍ 15 ന് കിയാര തന്റെ ആദ്യ പെണ്‍കുഞ്ഞിനെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം സ്വീകരിച്ചു.




