Sports

അക്‌സര്‍ പട്ടേലിന് പരിക്കേറ്റു; ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് വിളിച്ചു, ക്ഷണം നിരസിച്ച് അശ്വിന്‍

ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വന്‍ വിമര്‍ശനമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരേ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും ടീമിന് ആവശ്യം വരുമ്പോള്‍ ഒരുങ്ങിയിരിക്കാന്‍ അശ്വിനോടും ചഹലിനോടും തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയെ വട്ടം കറക്കിയ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാന്‍ ഞായറാഴ്ച കൊളംബോയിലെത്താനുള്ള ടീം മാനേജ്മെന്റിന്റെ ആഹ്വാനം ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഫൈനലില്‍ നിന്ന് പുറത്തായപ്പോഴാണ് അശ്വിനെ ടീം മാനേജ്‌മെന്റ് വിളിച്ചത്.

എന്നാല്‍ ഫൈനല്‍ കളിക്കാന്‍ അശ്വിന്‍ പൂര്‍ണ ഫിറ്റ്‌നസില്‍ ആയിരുന്നില്ല. അതുകൊണ്ട് വാഷിംഗ്ടണ്‍ സുന്ദറിന് അവസരം ലഭിച്ചു. എന്തായാലും മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മുഹമ്മദ് സിറാജ് ഇന്ത്യയെ ഫൈനലില്‍ വിജയിപ്പിക്കുകയും കപ്പുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.