അഗ്നിപര്‍വ്വത ഗര്‍ത്തത്തിന് സമീപമുള്ള പാറയില്‍ നിന്ന് വീണ് ബ്രസീലിയന്‍ വിനോദസഞ്ചാരിയെ കാണാതായി. ഇന്തോനേഷ്യയിലെ രക്ഷാപ്രവര്‍ത്തകര്‍ തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ലോംബോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന സജീവ അഗ്‌നിപര്‍വ്വതമായ മൗണ്ട് റിഞ്ജാനിയുടെ സമീപത്ത് നിന്നും കാണാതായത് കാല്‍നടയാത്രക്കാരി 26 കാരിയായ ജൂലിയാന മരിന്‍സ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു സംഘത്തോടൊപ്പം ട്രെക്കിംഗ് നടത്തുകയായിരുന്ന അവര്‍ പ്രാദേശിക സമയം 06:30 ഓടെ അപ്രത്യക്ഷയായി. ‘അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിനോട് ചേര്‍ന്നുള്ള പാതയെ ചുറ്റിപ്പറ്റിയുള്ള ഒരു പാറക്കെട്ടില്‍’ നിന്നാണ് അവള്‍ വീണതെന്ന് ബ്രസീലിയന്‍ അധികൃതര്‍ പറഞ്ഞു. ഉടനടി തെരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിയിട്ടും, ഭൂപ്രദേശവും ഇടതൂര്‍ന്ന മൂടല്‍മഞ്ഞും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
ശനിയാഴ്ച സഹായത്തിനായുള്ള മരിന്‍സിന്റെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കേട്ടിരുന്നുവെന്നും അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചെങ്കിലും ഞെട്ടലിലായിരുന്നുവെന്നും പാര്‍ക്ക് അധികൃതര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വെളിപ്പെടുത്തി. ബ്രസീലിയന്‍ മാധ്യമങ്ങളില്‍ പങ്കിട്ട ഡ്രോണ്‍ ഫൂട്ടേജുകള്‍ ഹൈക്കിംഗ് പാതയ്ക്ക് താഴെയുള്ള ചാരനിറത്തിലുള്ള അഗ്‌നിപര്‍വ്വത മണ്ണില്‍ അവള്‍ ഇരിക്കുന്നതും നീങ്ങുന്നതും വ്യക്തമാണ്.
അതേസമയം ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംശയാസ്പദമായ സ്ഥലത്തേക്ക് 300 മീറ്റര്‍ ഇറങ്ങിയെങ്കിലും അവളെക്കുറിച്ച് ഒരു സൂചനയും കണ്ടെത്തിയില്ല, അവരുടെ കോളുകള്‍ക്ക് പ്രതികരണം ലഭിച്ചില്ല. ഞായറാഴ്ച രാവിലെയോടെയാണ് മരിന്‍സ് സ്ഥലത്തില്ലെന്ന് കണ്ടെത്തിയത്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ശ്രമങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചു. റിഞ്ജാനി പര്‍വത പാത വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നതില്‍ കുടുംബം നിരാശ പ്രകടിപ്പിച്ചു. 3,700 മീറ്ററിലധികം ഉയരമുള്ള റിഞ്ജാനി പര്‍വതത്തില്‍ മുമ്പ് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട് – 2022 ല്‍ ഒരു പോര്‍ച്ചുഗീസ് കാരനും ഈ വര്‍ഷം മെയ് മാസത്തില്‍ മലേഷ്യന്‍ കാല്‍നടയാത്രക്കാരനും ഉള്‍പ്പെടെ – പാറക്കെട്ടുകളില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് കാണാതായിരുന്നു.




