സാധാരണയായി നാല് രക്തഗ്രൂപ്പുകളാണ് ഉള്ളത് – എ, ബി, എബി, ഒ. ചുവന്ന രക്താണുക്കളിലെ ആന്റിജനുകളുടെ സാന്നിധ്യമോ അഭാവമോ അനുസരിച്ചാണ് ഗ്രൂപ്പ് നിർണ്ണയിക്കുന്നത്. എന്നാൽ ‘സ്വർണ്ണ രക്തം’ എന്നറിയപ്പെടുന്ന ഒരു അപൂർവ രക്തഗ്രൂപ്പ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? Rh-null രക്തം എന്നും അറിയപ്പെടുന്ന ഇത് വളരെ അപൂർവമാണ്. ലോകമെമ്പാടുമായി 50ൽ താഴെ ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂ എന്ന് കണക്കാക്കപ്പെടുന്നു.
അതിന്റെ ദൗർലഭ്യവും അപൂര്‍വതയും കാരണം, Rh-null രക്തത്തിനെ ‘സ്വർണ്ണ രക്തം’ എന്ന് വിളിക്കുന്നു. ചുവന്ന രക്താണുക്കളിൽ (RBCs) Rh ആന്റിജനുകൾ ഇതിൽ ഇല്ല.
Rh-null രക്തത്തിന്റെയോ സ്വർണ്ണ രക്തത്തിന്റെയോ ഉത്ഭവം
O പോസിറ്റീവ്, O നെഗറ്റീവ്, A പോസിറ്റീവ്, A നെഗറ്റീവ്, B പോസിറ്റീവ്, B നെഗറ്റീവ്, AB പോസിറ്റീവ്, AB നെഗറ്റീവ് എന്നിങ്ങനെ അറിയപ്പെടുന്ന രക്തഗ്രൂപ്പ് ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി അപൂർവ ആന്റിജനുകൾ അടങ്ങിയ വ്യക്തികളിലാണ് ഈ ഗ്രൂപ്പ് കണ്ടെത്തിയിട്ടുള്ളത്. 1961-ൽ, ഒരു ആദിവാസി ഓസ്ട്രേലിയൻ സ്ത്രീക്ക് എ, ബി, അല്ലെങ്കിൽ ആർഎച്ച് ആന്റിജനുകൾ ഇല്ലെന്ന് കണ്ടെത്തിയ പരിശോധനയിലാണ് സ്വർണ്ണ രക്തത്തിന്റെ ആദ്യ സ്ഥിരീകരിച്ച കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 2022 ജൂലൈ 14-ന് 65 വയസ്സുള്ള ഒരു ഗുജറാത്തി പുരുഷന് ഹൃദയാഘാതം സംഭവിച്ചപ്പോഴാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്.
സ്വർണ്ണ രക്തത്തിന്റെ പ്രാധാന്യം അപൂർവവും അതുല്യവുമാണെങ്കിലും, വൈദ്യശാസ്ത്ര മേഖലയിൽ സ്വർണ്ണ രക്തത്തിന് വലിയ പ്രാധാന്യമുണ്ട്.
- ജീവൻ രക്ഷിക്കുന്ന രക്തം: സ്വർണ്ണ രക്തം ഒരു യൂണിവേഴ്സല്‍ രക്തഗ്രൂപ്പാണ്. അതായത് രക്തം സ്വീകരിക്കുന്നയാള്‍ക്ക് ചേരുമോ ഇല്ലയോ എന്ന പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഏത് രക്തഗ്രൂപ്പുള്ളര്ക്കും ഈ രക്തം കൈമാറ്റം ചെയ്യാൻ കഴിയും. എന്നാല്‍ Rh-null രക്തഗ്രൂപ്പുള്ള ആളുകൾക്ക് അതേ തരത്തിലുള്ള ദാതാക്കളിൽ നിന്നേ രക്തം സ്വീകരിക്കാൻ കഴിയുള്ളു എന്നതാണ് ഒരു പോരായ്മ. കാരണം ഇത് വളരെ അപൂര്‍വവും അതുപോലെ തന്ന ചെലവേറിയതുമാണ്.
- ഗവേഷണത്തിലെ പ്രസക്തി: ഇമ്യൂണോഗ്ലോബുലിൻ അധിഷ്ഠിത മരുന്നുകൾ വികസിപ്പിക്കുന്നതിൽ പ്രധാനമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഗുണങ്ങൾ സ്വർണ്ണ രക്തത്തിൽ അടങ്ങിയിരിക്കുന്നു.
- പകരമായി ഉപയോഗിക്കാം: ഒരു Rh-null വ്യക്തിക്ക് കൂടുതൽ പ്രോട്ടീൻ ഇല്ലെങ്കിലും, നിർണായക സാഹചര്യങ്ങളിൽ ഇത് സുരക്ഷിതമായി പകരമായി ഉപയോഗിക്കാം.




