ഭാര്യയുടെ സ്ത്രീധന പീഡനത്തിനും നിയമപരമായ അനീതിക്കും പ്രതികാരമായി രാജസ്ഥാനിൽ കൃഷ്ണകുമാർ ധക്കഡ് സ്വയം കൈവിലങ്ങ് ധരിച്ച് ചായ വിൽക്കുന്നു. അതും ഭാര്യയുടെ വീടിന് മുമ്പില്‍തന്നെ. ‘498 എ ടി കഫേ’ എന്നാണ് ഇയാളുടെ കഫേയുടെ പേര്. ഇത് സ്ത്രീധന പീഡന വകുപ്പാണ്.
ചായ നല്കുമ്പോള് കൈവിലങ്ങുകള്‍ ധരിക്കുന്നു. ഭാര്യ തനിക്കെതിരേ സ്ത്രീധന പീഡന കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് വകുപ്പിനെതിരേയുള്ള പ്രതിഷേധമാണ് കൈവിലങ്ങ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും പ്രതീകമാണ് കൈവിലങ്ങുകള്‍ എന്നും അതു ധരിച്ചേ ചായവിളമ്പൂ എന്നും പറയുന്നു.
അദ്ദേഹത്തിന്റെ ടീ സ്റ്റാളിന് ചുറ്റുമുള്ള ബാനറുകളിലും പോസ്റ്ററുകളിലും ‘എനിക്ക് നീതി കിട്ടുന്നത് വരെ ചായ തിളച്ചുകൊണ്ടേയിരിക്കും’ എന്ന് എഴുതിയിട്ടുണ്ട്. ധക്കാഡ് 2018ലാണ് മീനാക്ഷി മാളവിനെ വിവാഹം കഴിച്ചത്. അവര്‍ ഒരുമിച്ച് തേനീച്ച വളര്‍ത്തല്‍ ബിസിനസ്സ് ആരംഭിച്ചു, പ്രാദേശിക സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അവരുടെ തേന്‍ സംരംഭം 2021 ല്‍ ഉദ്ഘാടനം ചെയ്തത്.
2022 ല്‍, കൃഷ്ണയുടെ ഭാര്യ ഒരു മുന്നറിയിപ്പുമില്ലാതെ വീട് വിട്ട് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. മാസങ്ങള്‍ക്ക് ശേഷം, ഐപിസി സെക്ഷന്‍ 498 എ (സ്ത്രീധന പീഡനം), സെക്ഷന്‍ 125 എന്നിവ പ്രകാരം അവര്‍ കൃഷ്ണയ്ക്കെതിരെ കേസു കൊടുത്തു. ‘ഒരു കള്ളക്കേസ് കാരണം എല്ലാം നശിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കോടതിയില്‍ നിന്ന് കോടതിയിലേക്ക് അലയുകയാണ്. ഒരു തകരപ്പുരയ്ക്ക് കീഴിലാണ് ഞാന്‍ കഴിയുന്നത്, എനിക്ക് ഒന്നും ബാക്കിയില്ല. ജീവിതം അവസാനിപ്പിക്കാന്‍ പലതവണ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്നെ ആശ്രയിക്കുന്ന പ്രായമായ ഒരു അമ്മയുണ്ട്. അതുകൊണ്ട് ഞാന്ആത്മഹത്യ ചെയ്തില്ല.
നിയമത്തിന്റെ ദുരുപയോഗം മൂലം ഞാന്‍ കുടുങ്ങിയ കേസില്‍ ചായ വിറ്റ് നിഷ്പക്ഷമായി നിയമപോരാട്ടം നടത്തുമെന്ന് കൃഷ്ണ പറയുന്നു. അത്താനയില് നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെയുള്ള കോടതിയിലേയ്ക്ക് വാദങ്ങള്‍ക്കായി പതിവായി ആന്റയിലേക്ക് യാത്ര ചെയ്യണം. ആന്തയില്‍ ചായക്കട നടത്തി ഈ നിയമയുദ്ധം ചെയ്യാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഭൂമി വാങ്ങാന്‍ അദ്ദേഹം എന്റെ പിതാവിനോട് പണം ചോദിച്ചു. ഞങ്ങള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ എന്നെ മര്‍ദിച്ചു. പിന്നീട് ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങി, ഞാന്‍ വിവാഹമോചനത്തിന് തയ്യാറാണ്, എന്നാല്‍ ആദ്യം, എന്റെ പേരില്‍ എടുത്ത എല്ലാ വായ്പകളും തിരിച്ചടയ്ക്കണം.” അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി മാളവ് പറയുന്നു.




